നീറ്റ് യുജി (NEET UG) ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ സിബിഐ ഡൽഹി റൗസ് അവന്യൂ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
ഒന്നരമാസം നീണ്ടുനിന്ന തീവ്രമായ അന്വേഷണത്തിനൊടുവിലാണ് കുറ്റപത്രം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്നത്. ആകെ 13 പേരെയാണ് കേസിൽ പ്രതിചേർത്തിട്ടുള്ളത്.
ഡൽഹി, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നീ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് പ്രതി പട്ടികയിലുള്ളത്. ഇവർ നേരത്തെ തന്നെ അന്വേഷണ സംഘത്തിന്റെ പിടിയിലായിരുന്നവരാണ്.
അഴിമതി നിരോധന നിയമം, പൊതുപരീക്ഷാ നിയമം എന്നിവയിലെ പ്രസക്തമായ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രമാടമായ ഈ കേസിന്റെ തുടർനടപടികൾക്കായി നാളെ പ്രത്യേക അതിവേഗ കോടതി വിഷയം പരിഗണിക്കും.
നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുമായി ബന്ധപ്പെട്ടും മറ്റ് അനുബന്ധ മേഖലകളിലും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

