തിരുവനന്തപുരം തിരുവനന്തപുരം കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയനിൽ കോടികളുടെ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതായി ഔദ്യോഗിക റിപ്പോർട്ട്. യൂണിയന് കീഴിൽ 85 ലക്ഷത്തിലധികം രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണ്ടെത്തൽ.
സംഭവത്തിൽ യൂണിയൻ ഭരണസമിതിക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി അധികൃതർ വ്യക്തമാക്കി. പത്തനംതിട്ട
ഡയറിയിൽ നിന്ന് ശബരിമലയിലേക്ക് എത്തിച്ച നെയ്യുടെ വിതരണവുമായി ബന്ധപ്പെട്ടും വലിയ തോതിലുള്ള ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നാണ് സൂചനകൾ. മഹാരാഷ്ട്രയിൽ നിന്നുള്ള പാൽ ട്രാൻസ്പോർട്ടേഷനിൽ കടുത്ത അപാകതകളും അട്ടിമറികളും നടന്നതായി കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ, ശബരിമലയിൽ വിതരണം ചെയ്തത് ഗുണമേന്മയില്ലാത്ത നെയ്യാണെന്ന പരാതിയും ശക്തമായിരുന്നു. ഈ വിഷയങ്ങളെല്ലാം ഗൗരവമായി പരിഗണിച്ചാണ് ക്ഷീരവകുപ്പ് നിർണായക നടപടി സ്വീകരിച്ചത്.
ഇതിന്റെ ഭാഗമായി തിരുവനന്തപുരം യൂണിയന്റെ ഭരണസമിതിയെ ഇന്നലെ പൂർണ്ണമായി പിരിച്ചുവിട്ടു. എൽഡിഎഫ് ഭരണത്തിന് കീഴിലായിരുന്നു നിലവിൽ ഈ യൂണിയൻ പ്രവർത്തിച്ചിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

