കേരളത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള നടപടികൾ പുരോഗമിക്കുന്നു. സംസ്ഥാനത്തെ 38 തദ്ദേശ ഭരണ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പിനായുള്ള കരട് വോട്ടര്‍ പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി പുറത്തിറക്കി.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും മാറ്റങ്ങൾ വരുത്തുന്നതിനുമുള്ള തീയതികളും കമ്മീഷൻ പ്രഖ്യാപിച്ചിട്ടുണ്ട്. വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കാൻ ആഗ്രഹിക്കുന്നവർക്ക് അടുത്ത മാസം 5 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
തുടർനടപടികൾക്ക് ശേഷം ഈ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടര്‍ പട്ടിക അടുത്ത മാസം 19 ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എൻ ശേഷാദ്രിനാഥൻ അറിയിച്ചു. എറണാകുളം, കോഴിക്കോട് കോര്‍പറേഷനുകളിലെ ഓരോ വാര്‍ഡുകള്‍ വീതവും, മൂന്ന് വീതം നഗരസഭാ ജില്ലാ പഞ്ചായത്ത് വാര്‍ഡുകളും, ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളും, കൂടാതെ 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേയ്ക്കുമാണ് നിലവിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

