നോർക്ക അറ്റസ്റ്റേഷൻ സെന്ററുകളിൽ ഒക്ടോബർ 3 മുതല്‍ ഡിജിറ്റല്‍ പേയ്മെന്റ് മാത്രമേ സ്വീകരിക്കൂ ; ഇനിമുതൽ നേരിട്ട് പണം സ്വീകരിക്കില്ല
സ്വന്തം ലേഖകൻ
നോർക്ക റൂട്ട്സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ സെന്ററുകളിൽ ഫീസടയ്ക്കുന്നത് ഒക്ടോബര്‍ ഒന്നുമുതല്‍ ഡിജിറ്റല്‍ പേയ്മെന്റ് വഴി മാത്രമാക്കി. ഫീസിനത്തിൽ ഇനിമുതൽ നേരിട്ട് പണം സ്വീകരിക്കുന്നതല്ല.
ഡെബിറ്റ് / ക്രഡിറ്റ് കാർഡുകള്‍ മുഖേനയോ യു.പി.ഐ അധിഷ്ഠിത പേയ്മെന്റ് ആപ്പുകൾ വഴിയോ ഫീസടയ്ക്കാവുന്നതാണെന്ന് സി.ഇ.ഒ കെ.ഹരികൃഷ്ണന് സമ്പൂതിരി അറിയിച്ചു. ഒക്ടോബർ 3 മുതൽ സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്യുന്നതിനായി റീജിയണൽ ഓഫീസുകളിൽ എത്തുന്ന പൊതുജനങ്ങൾ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടുതല്‍ വിവിരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് വെബ്ബ്സൈറ്റായ www.norkaroots.org സന്ദര്‍ശിക്കാവുന്നതാണ്. സംശയനിവാരണത്തിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറിൽ 18004253939 ഇന്ത്യയിൽ നിന്നും +91 8802012345 വിദേശത്തു നിന്നും (മിസ്ഡ് കോൾ സൗകര്യം) ബന്ധപ്പെടാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]