കേരളത്തിൽ അവകാശികളില്ലാതെ കിടന്ന ദേശസാൽകൃത ബാങ്ക് നിക്ഷേപങ്ങളിൽ നിന്ന് ഏപ്രിൽ വരെ തിരികെ നൽകിയത് 858.56 കോടി രൂപ. കഴിഞ്ഞ ഓഗസ്റ്റിൽ റിസർവ് ബാങ്ക് കണക്കനുസരിച്ച് സംസ്ഥാനത്ത് 93.80 ലക്ഷം അക്കൗണ്ടുകളിലായി 2133.72 കോടി രൂപയാണ് അവകാശികളെ കണ്ടെത്താൻ കഴിയാതെ ഉണ്ടായിരുന്നത്.
എന്നാൽ നിലവിൽ 50.32 ലക്ഷം അക്കൗണ്ടുകളിലായി 1275.16 കോടി രൂപ മാത്രമാണു ബാക്കിയുള്ളത്. ഈ തുക അർഹരായവർക്ക് തിരികെ ലഭ്യമാക്കുന്നതിനായി കേന്ദ്ര ധനകാര്യ മന്ത്രാലയം ‘നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം’ എന്ന പേരിൽ പ്രത്യേക ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചിരുന്നു.
വെറും ഒൻപതു മാസത്തിനുള്ളിൽ സംസ്ഥാനത്തെ ആകെ തുകയുടെ 40.23% അവകാശികൾക്ക് തിരികെ നൽകാൻ കഴിഞ്ഞത് വലിയ നേട്ടമായി വിലയിരുത്തപ്പെടുന്നു. ഇതിൽ ചില ജില്ലകളിൽ 50 ശതമാനത്തിലേറെ അവകാശികളെ കണ്ടെത്താൻ സാധിച്ചിട്ടുണ്ട്.
രാജ്യത്താകമാനം ബാങ്കുകൾ, പെൻഷൻ, ഓഹരി, മ്യൂച്വൽ ഫണ്ട്, ഇൻഷുറൻസ് എന്നിവയിലായി അവകാശികളില്ലാതെ 1.82 ലക്ഷം കോടി രൂപയുണ്ടെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ ബാങ്കുകളിൽ മാത്രം ഇത്തരത്തിലുള്ള നിക്ഷേപം 75,000 കോടി രൂപയാണ്.
പത്ത് വർഷത്തിനു മുകളിൽ യാതൊരുവിധ ഇടപാടുകളും നടക്കാതെ നിർജീവമാകുന്ന നിക്ഷേപങ്ങളാണ് ഈ വിഭാഗത്തിലേക്ക് മാറ്റുന്നത്. ഉടമയുടെ മരണശേഷം കൃത്യമായ അവകാശികളില്ലാതെ പോകുന്നതാണ് ഇത്തരം നിക്ഷേപങ്ങളിൽ ഭൂരിഭാഗവും.
കൂടാതെ, നടപടിക്രമങ്ങളിലെ അശ്രദ്ധ, വിലാസത്തിലM വരുന്ന മാറ്റങ്ങൾ തുടങ്ങിയ കാരണങ്ങളും പണം unclaimed ആയി മാറാൻ ഇടയാക്കുന്നുണ്ട്. അവകാശികളില്ലാത്ത ഇത്തരം നിക്ഷേപങ്ങൾ സുതാര്യമായി തിരിച്ചുപിടിക്കാൻ ഉപയോക്താക്കളെ സഹായിക്കുന്നതിനായി ധനമന്ത്രാലയം പുതിയ ഏകീകൃത പോർട്ടൽ ആരംഭിച്ചിട്ടുണ്ട്.
നിലവിലുള്ള വിവിധ പോർട്ടലുകളുടെ സേവനം ഒറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വെബ്സൈറ്റ്: www.unclaimedassetsportal.in
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

