പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് പൂർത്തിയാക്കി മടങ്ങിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾക്ക് തിരിച്ചടി. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയാണ് തള്ളിയത്.
കുറ്റകൃത്യത്തിന്റെ ഗൗരവവും വ്യാപ്തിയും കണക്കിലെടുത്ത് പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന് ഇഡി അഭിഭാഷകനും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറും കോടതിയിൽ ശക്തമായ വാദം ഉന്നയിച്ചു. കേസിൽ നേരത്തെ മറ്റ് 10 പ്രതികളുടെ ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു.
മുൻപ് സമാനമായ ഹർജികൾ പരിഗണിക്കുമ്പോൾ, പ്രതികളുടെ ഭാഗത്തുനിന്ന് ആസൂത്രിതമായ ആക്രമണവും ഗൂഢാലോചനയും നടന്നിട്ടുണ്ടെന്നും ഇത് അതീവ ഗൗരവമുള്ള കുറ്റകൃത്യമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

