തിരുവനന്തപുരം പോത്തൻകോട് പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന വൻ കവർച്ചാക്കേസിൽ കുടുംബാംഗങ്ങൾ അറസ്റ്റിലായി. വീട്ടുടമസ്ഥന് മദ്യം നൽകി അബോധാവസ്ഥയിലാക്കിയ ശേഷം പത്തുലക്ഷം രൂപ കവർന്ന കേസിലെ പ്രതികളായ നെയ്യാറ്റിൻകര സ്വദേശികൾ സുനിൽ, ഭാര്യ ദീപ, മകൻ അഖിൽ എന്നിവരെയാണ് ആലപ്പുഴയിൽ നിന്നും പോലീസ് പിടികൂടിയത്.
ആലപ്പുഴ ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപിന് ലഭിച്ച രഹസ്യ വിവരത്തെ അടിസ്ഥാനമാക്കിയായിരുന്നു അന്വേഷണം. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ആലപ്പുഴ ഡിവൈഎസ്പി മുകേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസിൽ നടപടികൾ സ്വീകരിച്ചത്.
സൗത്ത് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിനീഷിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് പ്രതികളെ കണ്ടെത്തിയത്. പ്രതികളെ പിടികൂടിയ സംഘത്തിൽ എസ്ഐ മുജീബ്, എഎസ്ഐ ഉല്ലാസ്, പോലീസ് ഉദ്യോഗസ്ഥരായ വിഷ്ണു, വിപിൻദാസ്, ശ്യാം, ബിജു, ബിനോയ് എന്നിവർ ഉൾപ്പെട്ടിരുന്നു.
കൃത്യമായ ആസൂത്രണത്തോടെ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ അതിവിദഗ്ധമായാണ് പോലീസ് സംഘം വലയിലാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

