
ചെന്നൈ: ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ടുപേർ മരിച്ചു. 35 ഓളം പേർക്ക് പരിക്കേറ്റു. തമിഴ്നാട്ടിലെ കുനൂരിൽ വിനോദസഞ്ചാരികളുമായി വന്ന തെങ്കാശി സ്വദേശികളാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടാണ് കൂനൂർ-മേട്ടുപ്പാളയം ദേശീയപാതയിൽ മരപ്പാലത്തിനടുത്ത് വച്ച് ബസ് നൂറടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞത്.
തെങ്കാശി കടയം ഭാഗത്ത് നിന്ന് വന്ന് ഊട്ടി സന്ദർശിച്ച് മടങ്ങുകയായിരുന്ന 54 സംഘമാണ് അപകടത്തിൽ പെട്ടത്.
സുരക്ഷ വേലി തകർത്ത് ബസ് കൊക്കയിലേക്ക് വീഴുകയായിരുന്നു. യാത്രക്കാരുടെ നിലവിളികേട്ട് മറ്റ് ബസുകളിലെ ഡ്രൈവർമാരും പ്രദേശവാസികളും പോലീസിനെ വിവരം അറിയിചതിനെ തുടർന്ന് അഗ്നിരക്ഷാസേനാവിഭാഗവും റവന്യൂ ഉദ്യോഗസ്ഥരുമെത്തി രക്ഷാപ്രവർത്തനം നടത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]