അംലാദ് ജലീൽ സംവിധാനം നിർവഹിക്കുന്ന പുതിയ ചലച്ചിത്രം കരിമ്പടം എന്ന ചിത്രത്തിലെ വീഡിയോ ഗാനം പ്രേക്ഷകർക്കായി പുറത്തിറക്കി. അനസ് സൈനുദ്ദീൻ, തീർത്ഥ ഹരിദേവ്, ജെസ്സൻ ജോസഫ്, അനീഷ് പൊന്നപ്പൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നിന്ന് “തനുവിലിനി എന്നും തണുപ്പല്ലേ” എന്നാരംഭിക്കുന്ന ഗാനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
അനസ് സൈനുദ്ദീൻ രചനയും സംഗീതവും നിർവഹിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത ഗായകൻ മധു ബാലകൃഷ്ണൻ ആണ്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ കൈകാര്യം ചെയ്തിരിക്കുന്നത് അനസ് സൈനുദ്ദീൻ ആണ്.
സിനിമയുടെ ദൃശ്യാവിഷ്കാരം നിർവഹിക്കുന്നത് ശ്രീജിത്ത് മനോഹരൻ ആണ്. ചിത്രത്തിലെ ഗാനങ്ങൾക്ക് അനസ് സൈനുദ്ദീൻ, നിഖിൽ മാധവ് എന്നിവർ സംഗീതം നൽകുന്നു.
അനസ് സൈനുദ്ദീൻ, ആര്യ അമ്പാട്ട് എന്നിവരുടേതാണ് വരികൾ. സുനിൽ സി പി, വിവേകാനന്ദൻ, ഉണ്ണികൃഷ്ണൻ, കല ആയൂർ, അജയൻ അഞ്ചൽ, ശരിക സ്റ്റാലിൻ, ജീവൻ നവോദയ, സനോജ് നടയിൽ, ജിബിൻ ജോയ്, അനീഷ് വി ശിവദാസ്, ഷിബിന അമീർജാൻ, അമ്മവീട്ടിൽ രാജേഷ്, ബിന്ദു ചന്ദ്ര, സാവിത്രി ചേത്തല്ലൂർ, രതീഷ് മീനക്കൽ, ശ്രീകുമാർ മാടവൂർ, സജീന കൊല്ലം, രമ്യ മനോജ്, അഡ്വ.
അനിൽകുമാർ, സാബു തിരുമല, റിജാസ് കൊല്ലം, ആർ കെ രാജ, അബ്ദുൽഖാദർ, ബിനു ബി ചന്ദ്രൻ, ഗോപകുമാർ അടൂർ, ശ്രീലക്ഷ്മി, കാശിനാഥ് ചന്ദ്രൻ ആർ, എൻ കെ ആർ മൗലി, സിദ്ധാൻ, ആനന്ദു തേവന്നൂർ, സന്തോഷ് കൊട്ടുക്കൽ, ദിലീപ് ആയൂർ, രശ്മി ഹരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. മറ്റ് അണിയറ പ്രവർത്തകർ:
കലയും മേക്കപ്പും- ഉണ്ണികൃഷ്ണൻ കല, വസ്ത്രാലങ്കാരം- ജേഷ്മ ഷിനോജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അൽ അമീൻ ഷാജഹാൻ, എഡിറ്റർ- സൂരജ് പ്രഭ, ബിജിഎം- ശ്രാവൺ കലൈ, സൗണ്ട് ഡിസൈൻ- കരുണ് പ്രസാദ്, നവാസ് മജീദ്, കളറിസ്റ്റ്- സുരേഷ് സി, സൗണ്ട് മിക്സ്- രാജേഷ്, പബ്ലിസിറ്റി ഡിസൈൻ- ആരോമൽ ചന്ദ്രൻ, മാർക്കറ്റിംഗ് ആന്റ് കമ്മ്യൂണിക്കേഷൻ- ഗോവിന്ദ് പ്രഭാകർ, വിഎഫ്എക്സ്- അജയ് ക്രൂസ്, പി ആർ ഒ- എ എസ് ദിനേശ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

