സൗദി അറേബ്യയിലെ ഗാര്‍ഹിക തൊഴിലാളികള്‍ക്കായി ഇഖാമ പുതുക്കുന്നതില്‍ നിര്‍ണ്ണായകമായ നിയമഭേദഗതി പ്രാബല്യത്തില്‍ വന്നു. ഇനി മുതല്‍ 3 മാസം മുതല്‍ ആവശ്യാനുസരണം ഇഖാമ പുതുക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
സൗദി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ജവാസത്തും, മാനവവിഭവശേഷി മന്ത്രാലയത്തിന്റെ മുസാനിദ് പ്ലാറ്റ്ഫോമും, അബ്ഷെറും സംയുക്തമായാണ് ഈ ഡിജിറ്റല്‍ സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. പുതിയ രീതിയിലെ പ്രധാന മാറ്റങ്ങള്‍
നേരത്തെ ഒരു വര്‍ഷത്തേക്കോ രണ്ട് വര്‍ഷത്തേക്കോ മാത്രമായിരുന്ന ഇഖാമ പുതുക്കല്‍, ഇനി 3, 6, 9, 12, 15, 18, 21, 24 മാസങ്ങള്‍ എന്നിങ്ങനെ വിവിധ കാലയളവുകളിലേക്ക് വിഭജിച്ച് പുതുക്കാവുന്നതാണ്.
ഇതിനായി അബ്ഷെര്‍ പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്താം. ഇതിലൂടെ തൊഴിലുടമകള്‍ക്ക് ഫീസ് തുക ഒറ്റത്തവണയായി അടയ്ക്കുന്നതിന് പകരം, തിരഞ്ഞെടുത്ത കാലയളവിലേക്ക് മാത്രം ഭാഗികമായി അടച്ചു തീര്‍ക്കാനുള്ള അവസരം ലഭിക്കുന്നു.
ഇത് സ്പോണ്‍സര്‍മാരുടെ സാമ്പത്തിക ബാധ്യത ലഘൂകരിക്കാന്‍ സഹായിക്കും. ഹൗസ് ഡ്രൈവര്‍മാരും വീട്ടുജോലിക്കാരും ഉള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് ഇന്ത്യന്‍ പ്രവാസികള്‍ക്കും അവരുടെ തൊഴിലുടമകള്‍ക്കും ഈ പുതിയ നടപടി വലിയ ആശ്വാസമാണ് പകരുന്നത്.
രാജ്യത്തെ ഡിജിറ്റല്‍ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയം ഈ മാറ്റം നടപ്പിലാക്കിയത്. ഇഖാമ കാലാവധി സംബന്ധിച്ച നിയമങ്ങളിലെ ഈ ഇളവ് പ്രവാസികള്‍ക്കും സ്പോണ്‍സര്‍മാര്‍ക്കും ഒരുപോലെ ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

