ലോകകപ്പ് ഫൈനൽ പ്രമാണിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച സർക്കാർ നടപടിക്ക് പിന്നാലെ, സമൂഹമാധ്യമങ്ങളിൽ പഴയൊരു വിവാദ വിഷയം കൂടി ചർച്ചയാകുന്നു. കുട്ടനാട്ടിലെ പ്രാദേശിക അവധിയുമായി ബന്ധപ്പെട്ട
വിഷയമാണ് ഇപ്പോൾ വീണ്ടും ഉയർന്നു വന്നിരിക്കുന്നത്. ചമ്പക്കുളം മൂലം വള്ളംകളിക്ക് കുട്ടനാട് നിയോജക മണ്ഡലത്തിൽ പ്രാദേശിക അവധി നൽകണമെന്ന് ആവശ്യപ്പെട്ട് റെജി ചെറിയാൻ എംഎൽഎ നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചിരുന്നു.
ഇതിന് മറുപടിയായി പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഔദ്യോഗികമായി അറിയിച്ചെങ്കിലും, മൈക്ക് ഓഫാണെന്ന് കരുതി അദ്ദേഹം നടത്തിയ പരാമർശം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതോടെ കുട്ടനാടിന്റെ സാംസ്കാരിക പൈതൃകമായ വള്ളംകളിക്ക് അവധി നിഷേധിച്ച സർക്കാർ, ഫുട്ബോൾ ഫൈനൽ കണക്കിലെടുത്ത് സംസ്ഥാന വ്യാപകമായി അവധി നൽകിയതിലെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധങ്ങൾ ഉയരുന്നത്.
സംസ്ഥാനത്തെ സ്കൂളുകൾക്കും കോളേജുകൾക്കും നാളെ അവധി നൽകാൻ തീരുമാനിച്ചതായി സർക്കാർ ഉത്തരവിട്ടു. വി ഡി സതീശൻ നൽകിയ നിർദ്ദേശത്തെത്തുടർന്നാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകാൻ തീരുമാനമായത്.
വിവിധ മന്ത്രിമാരുടെ അഭിപ്രായങ്ങൾ പരിഗണിച്ചാണ് ഈ തീരുമാനം കൈക്കൊണ്ടത്. തിങ്കളാഴ്ച പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
അതേസമയം, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

