വടക്കാഞ്ചേരി : വാഴാനി ഡാമിൽ 5.99 കോടിയുടെ മ്യൂസിക്കൽ ഫൗണ്ടൻ പദ്ധതി യാഥാർത്ഥ്യമാക്കുമെന്ന് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. വാഴാനി ഡാം ഗാർഡനിലെ നവീകരണം പൂർത്തിയാക്കിയ കുട്ടികളുടെ പാർക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വാഴാനി ഡാം കൂടുതൽ വിനോദസഞ്ചാരികളെത്തുന്ന കേന്ദ്രമാണെന്നും, മണ്ഡലത്തിലെ ടൂറിസം വികസന പദ്ധതികൾക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും മന്ത്രി പറഞ്ഞു.സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സിൽക്ക് തൃശൂർ സീനിയർ മാനേജർ എം.പി അബ്ദുൾ കരീം റിപ്പോർട്ട് അവതരിപ്പിച്ചു. വാഴാനി ഡാമിൽ ടൂറിസം വകുപ്പ് 40.3 ലക്ഷം വിനിയോഗിച്ചാണ് ഗാർഡനിലെ കുട്ടികളുടെ പാർക്ക് നവീകരിച്ചത്. പദ്ധതിയുടെ നിർമ്മാണ ചുമതല തൃശൂർ സിൽക്ക് ലിമിറ്റഡിനായിരുന്നു. കുട്ടികളുടെ മാനസിക ഉല്ലാസത്തിനും ശാരീരിക ക്ഷമതയ്ക്കും ഉതകുന്ന തരത്തിൽ വൈവിദ്ധ്യമാർന്ന ഡിസൈനും, റൈഡും, കളിസ്ഥലങ്ങളും എല്ലാം പാർക്കിൽ ഒരുക്കിയിട്ടുണ്ട്.
ആറ് ലക്ഷം രൂപ ചെലവഴിച്ച് വാഴാനി കൾച്ചറൽ സെന്റർ ലൈബ്രറിയും നവീകരിച്ച് വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുക്കും. അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് അറ്റകുറ്റപ്പണി പൂർത്തിയാക്കി തുറന്നുകൊടുത്ത തൂക്കുപാലവും വാഴാനി ഡാമിനെ ആകർഷണീയമാക്കും. വിനോദ സഞ്ചാര വകുപ്പ് തൃശൂർ ഡെപ്യൂട്ടി ഡയറക്ടർ പി.ഐ സുബൈർ കുട്ടി, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി നഫീസ, തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുനിൽകുമാർ, വാഴാനി ഡി.എം.സി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ.ജോബി ജോർജ്, തെക്കുംകര പഞ്ചായത്തംഗം കെ.രാമചന്ദ്രൻ, പി.ആർ രാധാകൃഷ്ണൻ, ഇ.ഉമാലക്ഷ്മി, പി.എസ്.വിനയൻ, വി.സി സജീന്ദ്രൻ, ഷൈനിജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]