
തിരുവനന്തപുരം: ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള പേസറാണ് മഹുമ്മദ് സിറാജ്. ഏകദിന ലോകകപ്പ് മുന്നില്‍ നില്‍ക്കെ സിറാജിന്റെ പ്രകടനത്തില്‍ വലിയ പ്രതീക്ഷയുണ്ട് ഇന്ത്യക്ക്. 2023 ഇതുവരെ മറക്കാനാവാത്ത വര്‍ഷമാണ് സിറാജിന്. പ്രത്യേകിച്ച് ഏകദിനത്തില്‍. ഈ വര്‍ഷം തുടങ്ങുമ്പോള്‍ ഏകദിന റാങ്കിംഗില്‍ 137-ാം സ്ഥാനത്തായിരുന്നു സിറാജ്. എന്നാല്‍ വിവിധ ഏകദിന പരമ്പരകളിലും ഏഷ്യാ കപ്പിലും പുറത്തെടുത്ത പ്രകടനം സിറാജിനെ ലോകകത്തെ മികച്ച ഏകദിന ബൗളറാക്കി.
ഇന്ത്യക്ക് ഏഷ്യാ കപ്പ് നേടികൊടുക്കുന്നതില്‍ സിറാജിന്റെ പ്രകടനം നിര്‍ണായകമായിരുന്നു. പ്രത്യേകിച്ച് ഫൈനലില്‍. ശ്രീലങ്കയ്ക്കെതിരെ 21 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറ് വിക്കറ്റുകളാണ് സിറാജ് വീഴ്ത്തി. ഇതില്‍ ഒരോവറില്‍ നേടിയ നാല് വിക്കറ്റുകളും ഉള്‍പ്പെടും. ഈ പ്രകടനമാണ് ഇന്ത്യയെ പത്ത്് വിക്കറ്റ് വിജയത്തിലേക്ക് നയിച്ചത്. മാത്രമല്ല, മത്സരത്തിലെ താരവും സിറാജായിരുന്നു. ഇപ്പോള്‍ ലോകകപ്പില്‍ തിളങ്ങാന്‍ സാധ്യതയുള്ള അഞ്ച് പേസര്‍മാരില്‍ ഒരാളായി സിറാജിനേയും തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസറും ഇപ്പോള്‍ കമന്റേറ്ററുമായി ഡെയ്ല്‍ സ്റ്റെയ്ന്.
ഇന്ത്യയുടെ പ്രധാന ബൗളര്‍ സിറാജായിരിക്കുമെന്നാണ് സ്റ്റെയ്ന് പറയുന്നത്. ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാദ, പാകിസ്ഥാന്റെ ഷഹീന് അഫ്രീദി, ഇംഗ്ലണ്ടിന്റെ മാര്‍ക്ക് വുഡ്, ന്യൂസിലന്‍ഡിന്റെ ട്രന്റ് ബോള്‍ട്ട് എന്നിവരാണ് പട്ടികയില്‍ ഇടം പിടിച്ച് മറ്റു പേസര്‍മാര്‍.
ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന് കിഷന് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ താക്കൂര്‍, ആര് അശ്വിന്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര, കുല്‍ദീപ് യാദവ്.
Last Updated Sep 30, 2023, 5:32 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]