
പാലക്കാട്: മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലയില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 1024 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. പത്തു സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 92 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും 6,99,000 രൂപ പിഴ ചുമത്തുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.
നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളിലും പൊതു ഇടങ്ങളില്‍ മലിനീകരണം നടത്തുന്ന സ്ഥലങ്ങളിലുമാണ് സ്ക്വാഡ് പരിശോധന നടത്തിയത്. അനധികൃതമായുള്ള പ്ലാസ്റ്റിക് വില്പന, പൊതുനിരത്തുകള്‍, ഓടകള്‍, പൊതുജലാശയങ്ങള്‍ എന്നിവിടങ്ങളിലേക്ക് മലിനജലം ഒഴുക്കി വിടുക എന്നീ നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെയാണ് സ്ക്വാഡിന്റെ നേതൃത്വത്തില്‍ നിയമനടപടി സ്വീകരിച്ചത്. പറളി, ഒറ്റപ്പാലം, മണ്ണാര്‍ക്കാട്, തെങ്കര, തൃത്താല, ആലത്തൂര്‍, പാലക്കാട്, കോങ്ങാട്, വടക്കഞ്ചേരി, പട്ടാമ്പി, കരിമ്പ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. തദ്ദേശ സ്വയംഭരണ വകുപ്പ് എ.ഡിമാരും ഐ.വി.ഒമാരും അടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
മാലിന്യ സംസ്കരണ നിയമലംഘനം: ബേക്കറി ഉടമയില്‍ നിന്നും പിഴ
പാലക്കാട്: മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് നടത്തിയ പരിശോധനയില്‍ തരൂരില്‍ ബേക്കറി ഉടമയില്‍ നിന്ന് പിഴ ഈടാക്കി. തരൂരില്‍ പഴമ്പാലക്കോട് ശ്രീകൃഷ്ണ ബേക്കറിയില്‍ നിന്നാണ് 10,000 രൂപ പിഴ ചുമത്തിയത്. ഇവരില്‍ നിന്ന് നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ഏര്‍പ്പെടുത്തിയ ജില്ലാ സ്ക്വാഡ് 2 ആണ് പരിശോധന നടത്തിയത്. പരിശോധനക്ക് പാലക്കാട് ജോയിന്റ് ഡയറക്ടര്‍ ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് ആര്. രഘുനാഥന്, മലമ്പുഴ ജോയിന്റ് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ എ. കാര്ത്തികേയന്, പ്രോഗ്രാം ഓഫീസര്‍ എ. ഷെറീഫ്, മലമ്പുഴ ബ്ലോക്ക് ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പ്രദീപ് എന്നിവര്‍ നേതൃത്വം നല്കി.
Last Updated Sep 30, 2023, 5:19 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]