കർക്കടക മാസ പൂജകൾക്കായി ശബരിമല സന്നിധാനത്ത് തിരുനട തുറന്നു.
ജൂലൈ 16 വൈകുന്നേരം 5 മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് ശ്രീകോവിൽ നടതുറന്ന് ദീപം തെളിയിച്ചു.
തുടർന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകരുന്ന ചടങ്ങും നടന്നു. ഭസ്മാഭിഷിക്തനായ അയ്യപ്പനെ ദർശിക്കാൻ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.
കർക്കടക മാസപ്പിറവി ദിനമായ നാളെ പുലർച്ചെ 5 മണിക്ക് ദർശനത്തിനായി നട തുറക്കും.
കർക്കടക മാസ പൂജകൾ പൂർത്തിയാക്കി ജൂലൈ 21-ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും.
തീർഥാടനത്തിനായി എത്തുന്ന ഭക്തർ വെർച്വൽ ക്യൂ വെബ്സൈറ്റ് വഴി മുൻകൂട്ടി ദർശനത്തിനുള്ള സ്ലോട്ടുകൾ ബുക്ക് ചെയ്യേണ്ടതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

