സൗദി അറേബ്യയിൽ പ്രവാസിയായ കോട്ടയം സ്വദേശി സജിത് സലാഹുദ്ദീൻ തൻ്റെ ജീവിതത്തിലെ അവിസ്മരണീയമായ നിമിഷങ്ങളെക്കുറിച്ച് മനസ്സ് തുറക്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലും മുടങ്ങാതെ എമിറേറ്റ്സ് ഡ്രോയിൽ ടിക്കറ്റെടുക്കുന്നത് സജിത്തിൻ്റെ പതിവാണ്.
വലിയ തുക സ്വന്തമാക്കുക എന്നതിലുപരി മനസ്സിനു ലഭിക്കുന്ന സന്തോഷവും പോസിറ്റീവ് ചിന്തകളുമാണ് തന്നെ ഇതിലേക്ക് ആകർഷിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഇതിനെക്കുറിച്ച് സജിത് പറയുന്നതിങ്ങനെ: “ഞാൻ കളിക്കുന്നത് എന്റെ മനസ്സിനെ റിലാക്സ് ചെയ്യാനാണ്.
എന്തെങ്കിലും പോസിറ്റീവ് സംഭവിക്കുമെന്നാണ് ഞാൻ എപ്പോഴും കരുതുന്നത്.” 2026-ൽ ഒരു സുഹൃത്ത് വഴിയാണ് സജിത്ത് ഈ പ്ലാറ്റ്ഫോമിനെക്കുറിച്ച് അറിയുന്നത്. അന്നു മുതൽ എല്ലാ വെള്ളിയാഴ്ചയും മുടങ്ങാതെ ‘ഈസി6’ ടിക്കറ്റ് എടുക്കുന്നത് ശീലമാക്കി.
തൻ്റെ കഠിനാധ്വാനത്തിൻ്റെ ഫലമായി ലഭിച്ച വിജയം ആദ്യം കുടുംബാംഗങ്ങളെ അറിയിച്ചെങ്കിലും ആരും തുടക്കത്തിൽ വിശ്വസിച്ചിരുന്നില്ല. സംഭവത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകൾ: “ഞാൻ ആകെ സർപ്രൈസ്ഡ് ആയിപ്പോയി.
ഞാൻ ഭാര്യയോട് പറഞ്ഞു. അവൾ വിശ്വസിച്ചതേയില്ല.
അവൾ മാത്രമല്ല വീട്ടിലാരും വിശ്വസിച്ചില്ല. പക്ഷേ, എനിക്കറിയാമായിരുന്നു എമിറേറ്റ്സ് ഡ്രോ വിശ്വസനീയമായ പ്ലാറ്റ്ഫോം ആണെന്ന്.
ഞാൻ ആദ്യ ദിവസം മുതലേ അതിൽ വിശ്വസിച്ചിരുന്നു.” ലഭിച്ച 25,000 ഡോളർ സമ്മാനത്തുകയിൽ നിന്ന് വലിയൊരു പങ്ക് അദ്ദേഹം സഹായം ആവശ്യമുള്ള തൻ്റെ അടുത്ത കുടുംബാംഗത്തിന് നൽകി. കൂടാതെ, തന്നെ ഈ പ്ലാറ്റ്ഫോമിനെക്കുറിച്ച് പരിചയപ്പെടുത്തിയ സുഹൃത്തിനായുള്ള ഒരു വിഹിതവും അദ്ദേഹം മാറ്റിവെച്ചു.
“ആവശ്യക്കാരനായ ഒരാൾക്കായി ഇത് മാറ്റിവെക്കാൻ ഞാൻ തീരുമാനിച്ചു.” – സജിത് കൂട്ടിച്ചേർത്തു. ഈസി6-ന് പുറമെ സ്ക്രാച്ച് കാർഡുകൾ വഴിയും 250,000 ഡോളർ വരെ നേടാനുള്ള അവസരങ്ങൾ ഇപ്പോൾ ലഭ്യമാണ്.
നിലവിൽ വിവിധ ബണ്ടിൽ ഡീലുകളും പ്രൊമോഷനുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. തൻ്റെ അനുഭവത്തിൽ നിന്ന് മറ്റ് മത്സരാർത്ഥികൾക്കായി സജിത് നൽകുന്ന സന്ദേശം ഇതാണ്: “ഉറപ്പായും ശ്രമിക്കൂ, പരമാവധി ശ്രമിക്കൂ.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

