ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ദൈനംദിന ജീവിതം കൂടുതൽ ലളിതമാവുകയാണ്. എഐ അസിസ്റ്റന്റുകളും റോബോട്ടിക് വാക്വം ക്ലീനറുകളും വീടുകളിൽ സജീവമായ സാഹചര്യത്തിൽ, മനുഷ്യസഹായമില്ലാതെ പ്രവർത്തിക്കുന്ന ഹ്യുമനോയിഡ് റോബോർട്ടുകളും ഇന്ന് സാധാരണമായിരിക്കുന്നു.
ഇതിനിടയിലാണ് കൊതുകുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള അത്യാധുനിക ഡ്രോണുകൾ വികസിപ്പിച്ചെന്ന വാർത്ത സാങ്കേതിക ലോകത്ത് ശ്രദ്ധനേടുന്നത്. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടോർണിയോൾ എന്ന ടെക് സ്റ്റാർട്ടപ്പാണ് ഇത്തരമൊരു നൂതന ആശയത്തിന് പിന്നിൽ.
രോഗം പരത്തുന്ന കൊതുകുകളെ കൃത്യമായി ട്രാക്ക് ചെയ്യാനും അവയെ പിന്തുടർന്ന് നശിപ്പിക്കാനും ശേഷിയുള്ള രീതിയിലാണ് ഈ കുഞ്ഞൻ ഡ്രോണുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പൊതുജനാരോഗ്യം മുൻനിർത്തി വികസിപ്പിച്ചിരിക്കുന്ന ഈ സാങ്കേതികവിദ്യ കൊതുക് ശല്യം കുറയ്ക്കാനും അതുവഴിയുണ്ടാകുന്ന പകർച്ചവ്യാധികൾ തടയാനും സഹായിക്കുമെന്നാണ് നിർമ്മാതാക്കളുടെ വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

