സംസ്ഥാനത്ത് ഹൈക്കോടതി സർക്കാർ അഭിഭാഷകരുടെ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ പുകയുന്നു.
നിയമനങ്ങളിൽ അതൃപ്തി രേഖപ്പെടുത്തി ലോയേഴ്സ് കോൺഗ്രസ് നേതൃത്വം വീണ്ടും രംഗത്തെത്തി. വിഷയത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്താൻ പലതവണ ശ്രമിച്ചിട്ടും അദ്ദേഹം അതിന് തയ്യാറായില്ലെന്നും, നിരന്തരം അവഗണിക്കുകയാണ് ഉണ്ടായതെന്നും സംഘടന ആരോപിച്ചു.
സംഘടന സമർപ്പിച്ച പട്ടികയിലുള്ള ആരെയും പരിഗണിക്കാൻ സർക്കാർ തയ്യാറായില്ലെന്ന് ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.കെ റഹ്മാൻ മാധ്യമങ്ങളോട് പറഞ്ഞു.
നിയമനത്തിൽ ഉൾപ്പെട്ട വിവാദ വ്യക്തികളെക്കുറിച്ച് മുഖ്യമന്ത്രി ഒരു വിശദീകരണവും നൽകിയിട്ടില്ല.
നിയമനവുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവാദിത്തങ്ങളും സംസ്ഥാന പ്രസിഡന്റിൽ മാത്രം കെട്ടിവെക്കാനുള്ള ആസൂത്രിതമായ ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇതിനിടെ സ്റ്റേറ്റ് അറ്റോണിക്കെതിരെയും സംഘടന കടുത്ത വിമർശനം ഉന്നയിച്ചു. വിവാദമായ നിയമന പട്ടിക നൽകിയത് സ്റ്റേറ്റ് അറ്റോണി അനൂപ് വി നായർ ആണെന്ന് അദ്ദേഹം വെളിപ്പെടുത്തി.
നിയമന നടപടികളിൽ തുടരുന്ന അനിശ്ചിതത്വവും സുതാര്യതയില്ലായ്മയും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ലോയേഴ്സ് കോൺഗ്രസ് വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

