ഫുട്ബോൾ ലോകകപ്പിന്റെ ആവേശം അലയടിക്കുന്ന കോഴിക്കോട് പുതിയപാലത്തെ പാസ്കോ ബിഗ് സ്ക്രീൻ വേദി, കായികരംഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ പുസ്തകത്തിന്റെ പ്രകാശനത്തിനും സാക്ഷിയായി. ഫുട്ബോളിനെ മുൻനിർത്തി രചിച്ച കവിതകളും ലേഖനങ്ങളും വരകളും ഉൾപ്പെടുത്തി തയ്യാറാക്കിയ ‘സോക്കർ പോയട്രി’ എന്ന പുസ്തകം കവി ഒ.പി.സുരേഷ് പ്രകാശനം ചെയ്തു.
പുസ്തകത്തിന്റെ ആദ്യപ്രതി കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.നിഖിൽ ഏറ്റുവാങ്ങി. പാസ്കോ ബിഗ് സ്ക്രീൻ പുതിയപാലം സെക്രട്ടറി എ.പി.നജീബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്.സുദീപ് സ്വാഗതം ആശംസിച്ചു.
മധു ബാലൻ എഡിറ്റ് ചെയ്ത ഈ കൃതി പുറത്തിറക്കിയത് കോഴിക്കോട് ഇൻസൈറ്റ് പബ്ലിക് ആണ്. ചടങ്ങിൽ ഡോ.
ലാൽ രഞ്ജിത്, സഫീല പുനത്തിൽ, സ്വാമിദാസ് മുചുകുന്ന് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഫുട്ബോൾ പ്രേമികൾക്ക് പുത്തൻ വായനാനുഭവം സമ്മാനിക്കുന്ന കൃതി ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

