കാസർകോട് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഒൻപത് വയസ്സുകാരൻ മരിച്ചു. ബേഡകം തലേക്കുന്ന് സ്വദേശികളായ അഷ്റഫ് സഖാഫി– ബുഷ്റ ദമ്പതികളുടെ മകൻ മുഹമ്മദ് ഇയാസ് ആണ് മരിച്ചത്.
കുട്ടിയുടെ മരണത്തിൽ ചികിത്സാ പിഴവുണ്ടെന്ന ഗുരുതര ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി. പൊക്കിൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയ്ക്കായി ചൊവ്വാഴ്ചയാണ് കുട്ടിയെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തുടർന്ന് ബുധനാഴ്ച രാവിലെ കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. എന്നാൽ ശസ്ത്രക്രിയയ്ക്കിടെ ഉച്ചയ്ക്ക് 12 മണിയോടെ കുട്ടി മരണപ്പെടുകയായിരുന്നു.
ശസ്ത്രക്രിയയ്ക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചിട്ടുള്ളത്. സംഭവത്തിൽ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തുടർ നടപടികളുടെ ഭാഗമായി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

