റോട്ടറി ക്ലബ് ഓഫ് പുതുപ്പള്ളിയുടെ പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണ ചടങ്ങ് പുതുപ്പള്ളിയിൽ വെച്ച് സംഘടിപ്പിച്ചു. ഈ വർഷത്തെ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനവും മുഖ്യ പ്രഭാഷണവും നിർവഹിച്ചത് മുൻ ഡിസ്ട്രിക്ട് ഗവർണർ ആർ.രഘുനാഥ് ആണ്.
ചടങ്ങിൽ വിശിഷ്ടാതിഥിയായി പാർവതി രഘുനാഥ് പങ്കെടുത്തു. പ്രസിഡന്റ് സി രമേശ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിസ്ട്രിക്ട് ചീഫ് ഡയറക്ടർ ജനറൽ അനു കുര്യൻ, അസിസ്റ്റന്റ് ഗവർണർ ഡോ.ജീവൻ ജോസഫ്, ഡിസ്ട്രിക്ട് സെക്രട്ടറി എ വി മോഹനൻ എന്നിവർ സംസാരിച്ചു.
പുതുപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാബു പുതുപ്പറമ്പിൽ, സെക്രട്ടറി ജീന ജേക്കബ്, മുൻ പ്രസിഡണ്ട് രാജഗോപാൽ കെ ആർ, അരുൺ ആർ, സജി വി ഇട്ടി, പ്രദീപ് പി എൻ തുടങ്ങിയവർ ആശംസകൾ നേർന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

