കെ എസ് ഇ ബിയുടെ സൗരോർജ്ജ പദ്ധതിയായ “സൗര”യുടെ സ്പോട്ട് രജിസ്റ്റേഷന് വൻ സ്വീകാര്യത.
28/02/2022 ന് ആരംഭിച്ച രജിസ്ട്രേഷൻ പരിപാടിയിൽ ആദ്യ മൂന്ന് ദിവസത്തിനുള്ളില്‍ 7289 ഗാർഹിക ഉപഭോക്താക്കൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. 25.6 മെഗാവാട്ട് ശേഷിക്കുള്ള സൗരോർജ്ജ പ്ലാന്റുകളുടെ രജിസ്ട്രേഷൻ പൂര്‍ത്തിയാക്കി. ഈ നേട്ടം കൈവരിക്കാനായി പ്രയത്നിച്ച കെ എസ് ഇ ബിയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ബഹു : വൈദ്യുതി വകുപ്പ് മന്ത്രി അഭിനന്ദിച്ചു,
സ്പോട്ട് രജിസ്ട്രേഷന്റെ ആദ്യ ഘട്ടം 5/3/2022 ന് അവസാനിക്കും. താല്പര്യമുള്ള ഉപഭോക്താക്കൾക്ക് KSEB ഇലക്ട്രിക്കല്‍ സബ് ഡിവിഷനുകളില്‍ 10 AM മുതൽ 5 PM വരെ രജിസ്റ്റർ ചെയ്യാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]