ആലപ്പുഴ: ചെങ്ങന്നൂരിൽ സിൽവർ ലൈന് പദ്ധിയുടെ കല്ലിടാനായി എത്തിയ സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥനോട് ക്ഷോഭിച്ച് കൊണ്ട് കൊടിക്കുന്നിൽ സുരേഷ് എംപി.
ചെങ്ങന്നൂരിൽ കല്ലിടാൻ എത്തിയവരെ കൊടിക്കുന്നിൽ സുരേഷിന്റെ എം.പി.യുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞിരുന്നു.
തന്നെ ഏൽപ്പിച്ച ജോലി പൂർത്തിയാക്കാതെ മടങ്ങില്ലെന്ന് പൊലീസ് പറഞ്ഞതോടെയാണ് എംപി ക്ഷോഭിച്ചത്.
‘തെമ്മാടിത്തരം കാണിക്കരുത്. താൻ ആരാണ് ഒരു സബ് ഇൻസ്പെക്ടർ മാത്രം. തന്നെക്കാളും വലിയ ആളാടോ ഞാൻ. തന്റെ മുകളിലുള്ള ഉദ്യോഗസ്ഥരെക്കാളും വലിയ ആളാണ് ഞാൻ. ഞാൻ ഇവിടത്തെ ജനപ്രതിനിധിയാണ്. അവർ രോഷത്തിലാണ്. നിങ്ങൾ മടങ്ങി പോകണം’– കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]