First Published Sep 29, 2023, 6:50 PM IST
ഷാര്‍ജ: പ്രവാസി മലയാളി യുഎഇയിലെ ഷാര്‍ജയില്‍ മരിച്ചു. നാദാപുരം തൂണേരി സ്വദേശി കല്ലാട്ട് താഴക്കുനി മൂസ (58) ആണ് ഷാര്‍ജയില്‍ മരിച്ചത്.
വ്യാഴാഴ്ച രാവിലെ ഷാര്‍ജ മൈസലൂണില്‍ താമസ സ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടു. ഷാര്‍ജ കുവൈത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഷാര്‍ജയില്‍ സ്വന്തമായി ബിസിനസ് ചെയ്തു വരികയായിരുന്നു. ഭാര്യ: സറീന, മക്കള്‍: അഫ്നാന്, അദ്നാന്, ഫര്‍സീന. ഷാര്‍ജ കെഎംസിസിയുടെ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു.
Read Also – ഭാഗ്യം തുണച്ചത് പ്രവാസി മലയാളിയെ; ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ലഭിച്ചത് കോടികളുടെ സമ്മാനം
ഇന്ത്യയിലേക്ക് സര്‍വീസുകള്‍ അവസാനിപ്പിക്കുന്ന വിമാനകമ്പനി തീരുമാനം; യുഎഇയില്‍ നിന്നുള്ള യാത്രയെയും ബാധിക്കും
ദുബൈ: ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയര്‍ ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തി വെച്ചതായി അറിയിച്ചിരുന്നു. ഇന്ത്യയിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ ഒക്ടോബര്‍ 1 മുതല്‍ നിര്‍ത്തിവെക്കുകയാണെന്ന് സലാം എയര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ തീരുമാനം യുഎഇയില്‍ നിന്നുള്ള യാത്രയെയും ബാധിക്കും.
ഫുജൈറ എയര്‍പോര്‍ട്ടില്‍ നിന്ന് ജയ്പൂര്‍, ലഖ്നൗ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള സലാം എയറിന്റെ കണക്ഷന് സര്‍വീസുകളെയും ഈ തീരുമാനം ബാധിക്കുമെന്ന് എയര്‍ലൈന്റെ ദുബൈയിലെ കോണ്‍ടാക്സ് സെന്റര്‍ അറിയിച്ചു. അതേസമയം ബജറ്റ് വിമാന കമ്പനിയായ സലാം എയറിന്റെ പുതിയ തീരുമാനം നിരവധി പ്രവാസികള്‍ക്ക് തിരിച്ചടിയാകുകയാണ്.
സലാം എയറിന്റെ വെബ്സൈറ്റില്‍ നിന്ന് ഒക്ടോബര്‍ ഒന്ന് മുതല്‍ ബുക്കിങ് സൗകര്യം നീക്കിയിട്ടുണ്ട്. ബുക്കിങ് പണം തിരികെ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. നിലവില്‍ ഇന്ത്യയിലെ നാല് പ്രധാന നഗരങ്ങളിലേക്ക് സലാം എയര്‍ സര്‍വീസ് നടത്തുന്നുണ്ട്. കേരളത്തില്‍ കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കും ജയ്പൂര്‍, ലഖ്നൗ എന്നിവിടങ്ങളിലേക്കുമാണ് സര്‍വീസ്. ഇന്ത്യയിലേക്കുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തിയതായി വിമാന കമ്പനി അറിയിച്ചതായി ട്രാവല്‍ ഏജന്‍സികളും സ്ഥിരീകരിച്ചു. ഒമാനിലെ പ്രവാസികള്‍ക്ക് തിരിച്ചടിയാകുകയാണ് പുതിയ തീരുമാനം. മസ്കറ്റില്‍ നിന്ന് തിരുവനന്തപുരം, ലഖ്നൗ, ജയ്പൂര്‍ സെക്ടറുകളിലേക്കും സലാലയില്‍ നിന്ന് കോഴിക്കോടേക്കുമാണ് നിലവില്‍ സലാം എയറിന്റെ ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള സര്‍വീസുകള്‍.
നേരത്തെ ടിക്കറ്റ് റിസര്‍വേഷന്‍ ചെയ്ത എല്ലാ യാത്രക്കാര്‍ക്കും സര്‍വീസ് റദ്ദാക്കിയതായി സന്ദേശം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് പൂര്‍ണമായും ടിക്കറ്റ് തുക റീഫണ്ട് നല്‍കും. റീഫണ്ട് ലഭിക്കുന്നതിനായി സലാം എയറിനെയോ ടിക്കറ്റ് വാങ്ങിയ അംഗീകൃത ഏജന്‍സികളെയോ ബന്ധപ്പെടാവുന്നതാണ്. എത്ര നാളത്തേക്കാണ് സര്‍വീസ് നിര്‍ത്തുന്നതെന്ന കാര്യത്തില്‍ അധികൃതര്‍ വിശദീകരണം നല്‍കിയിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം…
Last Updated Sep 29, 2023, 6:56 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]