കോഴിക്കോട് : മുന്‍ എം.എല്‍.എ അഡ്വ.എം.കെ.പ്രേംനാഥ്(72) അന്തരിച്ചു.
രോഗബാധിതനായി ചികിത്സയിലായിരിക്കെകോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ചയാണ് അന്ത്യം.
വടകര ചോമ്ബാല തട്ടോളിക്കര സ്വദേശിയാണ് എം.കെ.പ്രേംനാഥ്. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയണ് പൊതുരംഗത്തെത്തുന്നത്. മടപ്പള്ളി ഗവ.കോളേജില്‍ നിന്ന് ബിരുദവും കേരള സര്‍വ്വകലാശാലയില്‍ നിന്ന് ചരിത്രത്തില്‍ ബിരുദാനന്തരബിരുദവും, കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് ഇംഗ്ലീഷില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയും ഭാരതീയ വിദ്യാഭവനില്‍നിന്ന് പത്രപ്രവര്‍ത്തനത്തില്‍ പി.ജി.ഡിപ്ലോമയും നേടിയിട്ടുണ്ട്.
ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. 2006-ല്‍ ആണ് വടകര മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
തിരുവനന്തപുരം ലോ കോളേജില്‍നിന് നിയമബിരുദം നേടിയ പ്രേംനാഥ് വടകര ബാറിലെ അഭിഭാഷകനായിരുന്നു.