വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തബാധിത പ്രദേശം മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ സന്ദർശിക്കും.
ദുരന്തത്തിൽ കാണാതായ അഞ്ച് പേർക്ക് വേണ്ടിയുള്ള തിരച്ചിൽ പ്രവർത്തനങ്ങൾ ഇന്ന് രാവിലെ മുതൽ വീണ്ടും ആരംഭിച്ചു. എൻ.ഡി.ആർ.എഫ്, ഫയർഫോഴ്സ്, സിവിൽ ഡിഫൻസ് എന്നീ വിഭാഗങ്ങൾ സംയുക്തമായാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ദുരന്തബാധിത പ്രദേശത്തെ നാല് മേഖലകളായി തിരിച്ചു പരിശോധന നടത്താനാണ് ഉന്നതതല യോഗത്തിൽ കൈക്കൊണ്ട തീരുമാനം.
മന്ത്രിമാരായ എ.പി. അനിൽകുമാർ, ടി.
സിദ്ദിഖ് എന്നിവരുടെ സാന്നിധ്യത്തിൽ ജില്ലാ കളക്ടർ, ഡി.ഐ.ജി, എസ്.പി, റവന്യൂ ഉദ്യോഗസ്ഥർ, ആശുപത്രി അധികൃതർ എന്നിവർ പങ്കെടുത്ത അവലോകന യോഗത്തിലാണ് രക്ഷാപ്രവർത്തനങ്ങളുടെ തുടർനടപടികൾ ആസൂത്രണം ചെയ്തത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ദുരന്തസ്ഥലത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
മണ്ണിടിച്ചിലിൽ മരണപ്പെട്ട മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളുടെ മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ എമ്പാം ചെയ്ത ശേഷം സ്വദേശങ്ങളിലേക്ക് കൊണ്ടുപോകും.
ജാർഖണ്ഡ് സ്വദേശി അൻമോൽ ദോദ്റായ്, ബിഹാർ സ്വദേശി ബികാഷ് കുമാർ സിങ്, മധ്യപ്രദേശ് സ്വദേശി ചന്ദ്രഭാൻ പാൽ എന്നിവരുടെ പോസ്റ്റ്മോർട്ടം നടപടികൾ വൈത്തിരി ഗവൺമെന്റ് ആശുപത്രിയിൽ പൂർത്തിയായിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ മധ്യപ്രദേശ് സ്വദേശി ദിലീപ് മേപ്പാടി വിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.
അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. നിലവിൽ 41 കുടുംബങ്ങളിലായി 140 പേർ മേപ്പാടി പോളിടെക്നിക്കിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

