സൗദി അറേബ്യയിൽ ഉംറ തീർത്ഥാടനം കഴിഞ്ഞു മടങ്ങുകയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. ഈ അപകടത്തിൽ രണ്ട് മലയാളികൾ ദാരുണമായി മരണപ്പെട്ടു.
മലപ്പുറം കുറ്റിപ്പുറം സ്വദേശി അബ്ദുൽ ലത്തീഫിന്റെ ഭാര്യ റഹ്ന, മകൾ നഹാല നെർമിൻ എന്നിവരാണ് മരണപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.
ഖത്തറിൽ ജോലി ചെയ്യുന്ന അബ്ദുൾ ലത്തീഫും കുടുംബവും സ്വന്തം കാറിൽ ഉംറ നിർവഹിക്കാനായി റോഡ് മാർഗം മക്കയിലേക്ക് എത്തിയതായിരുന്നു. മക്കയിൽ നിന്ന് മടങ്ങുന്നതിനിടെ വാഹനം നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുകയായിരുന്നു.
ആകെ ആറുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റ നാല് പേർ ചികിത്സയിൽ തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

