കൊച്ചി- പി.എഫ്.ഐ ചാപ്പ കുത്തലുമായി ബന്ധപ്പെട്ടുണ്ടായ വിവാദം ഏറ്റുപിടിച്ച് ആഘോഷിച്ചത് അനില്‍ ആന്റണിയാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ടി ബല്‍റാം. അനില്‍ ആന്റണിയുടെ കാര്യത്തില്‍ വ്യക്തിയെന്ന നിലയില്‍ വലിയ നിരാശയുണ്ടെന്നും കേരളത്തിന്റെ പശ്ചാത്തലം മനസിലുളള ഒരാളും ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് അനില്‍ ആന്റണി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
അനില്‍ ആന്റണിയുടെ കാര്യത്തില്‍ വ്യക്തിയെന്ന നിലയില്‍ വലിയ നിരാശയാണ്. അദ്ദേഹത്തിനെതിരായ പ്രതിഷേധം ഞാന്‍ രേഖപ്പെടുത്തുകയാണ്. കഴിഞ്ഞ ദിവസം അനില്‍ ആന്റണിയും ബിജെപി സംഘപരിവാര്‍ കേന്ദ്രങ്ങളുമൊക്കെ ഒരു വ്യാജ വാര്‍ത്ത വലിയ രീതിയില്‍ ആഘോഷിച്ചല്ലോ. കേരളത്തിന്റെ പശ്ചാത്തലം അറിയുന്ന ഒരാളും ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതാണ് ഇത്തരം പ്രചാരണങ്ങളില്‍ ഏര്‍പ്പെടുക എന്നത്. ഇതൊക്കെയാണ് നമ്മളെ കൂടുതല്‍ നിരാശപ്പെടുത്തുന്നത്- വി ടി ബല്‍റാം പറഞ്ഞു.
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
കോണ്‍ഗ്രസിന് എലിസബത്ത് ആന്റണിയുടെ വെളിപ്പെടുത്തലിനോട് പ്രതികരിക്കേണ്ട കാര്യമില്ലെന്നും വീഡിയോ സംബന്ധിച്ച കാര്യം ദൗര്‍ഭാഗ്യകരമാണെന്ന് മാത്രമേ താന്‍ പറയുന്നുളളുവെന്നും വി ടി ബല്‍റാം പറഞ്ഞു. എ കെ ആന്റണിക്കൊപ്പം പൊതുപരിപാടികളില്‍ പോലും അവര്‍ വന്നിട്ടില്ലെന്നും അവരുടെ വ്യക്തിപരമായ വിശ്വാസം എന്തെന്ന് അറിയില്ലായിരുന്നുവെന്നും ബല്‍റാം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]