ദുബൈ: വിവിധ നിയമലംഘനങ്ങള്‍ നടത്തിയ 36 വാഹനങ്ങള്‍ ദുബൈ പൊലീസ് ട്രാഫിക് പട്രോളിങ് വിഭാഗം പിടിച്ചെടുത്തു. രണ്ടു ദിവസങ്ങളിലായാണ് ഇത്രയും വാഹനങ്ങള്‍ പിടിച്ചെടുത്തത്. സ്വന്തം ജീവനോ മറ്റുള്ളവരുടെ ജീവനോ അപായപ്പെടുത്തുന്ന രീതിയില്‍ അശ്രദ്ധമായി വാഹനമോടിക്കുക, വാഹനത്തിന്റെ എഞ്ചിനിലോ രൂപത്തിലോ മാറ്റം വരുത്തുക, താമസക്കാരെ ശല്യപ്പെടുത്തുക, അവ്യക്തമായ നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കുക, പൊതു റോഡുകളില്‍ മാലിന്യം തള്ളുക എന്നീ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.
2023ലെ ഉത്തരവ് പ്രകാരം ഇത്തരം നിയമ ലംഘനങ്ങള്‍ പൊലീസ് കര്‍ശനമായി കൈകാര്യം ചെയ്യുമെന്ന് കേണല്‍ അല്‍ ഖാഇദി പറഞ്ഞു. വാഹനം പിടിച്ചെടുത്താല്‍ ഇവ വിട്ടു കൊടുക്കുന്നതിനുള്ള പിഴ 50,000 ദിര്‍ഹം വരെയാകാം. ജീവന് അപകടത്തിലാക്കുകയോ റോഡുകള്‍ നശിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് കനത്ത പിഴയും വാഹനങ്ങള്‍ പിടിച്ചെടുക്കലും തടവുശിക്ഷയും ലഭിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ദുബൈ പൊലീസ് ആപ്പിലെ ‘പൊലീസ് ഐ’ സേവനത്തിലൂടെയോ 901 എന്ന നമ്പരില്‍ വിളിച്ചോ റിപ്പോര്‍ട്ട് ചെയ്യാം.
Read Also – ഭാഗ്യം തുണച്ചത് പ്രവാസി മലയാളിയെ; ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ലഭിച്ചത് കോടികളുടെ സമ്മാനം
അഞ്ചു വർഷത്തിനുള്ളിൽ 45 ശതമാനം വര്‍ധന; സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ ശമ്പളം ഇരട്ടിച്ചതായി റിപ്പോര്‍ട്ട്
റിയാദ്: രാജ്യത്തെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സൗദി പൗരന്മാരുടെ ശമ്പളത്തിൽ വൻ വർധനവ്. അഞ്ച് വർഷത്തിനിടെ 45 ശതമാനമാണ് ഇരട്ടിച്ചതെന്ന് നാഷനൽ ലേബർ ഒബ്സർവേറ്ററി റിപ്പോർട്ട് വെളിപ്പെടുത്തി. 2018 ൽ ശരാശരി ശമ്പളം 6,600 റിയാലായിരുന്നത് 2023ൽ 9,600 റിയാലായി ഉയർന്നു.
സൗദിയുടെ സമഗ്ര വികസന പദ്ധതിയായ ‘വിഷൻ 2030’ന് കീഴിലുള്ള പരിപാടികളും സംരംഭങ്ങളും ആരംഭിച്ചതിന് ശേഷം രാജ്യം സാക്ഷ്യം വഹിക്കുന്ന ശക്തമായ സാമ്പത്തിക വളർച്ചയും പരിഷ്കാരങ്ങളും ഈ വളർച്ചക്ക് ആക്കം കൂട്ടി. സർക്കാർ ഏജൻസികൾ നൽകുന്ന പിന്തുണയും പാക്കേജുകളുടെ വിജയവും മികച്ച ആസൂത്രണവും വേതന വർധനവിന് കാരണമായെന്ന് ഒബ്സർവേറ്ററി അതോറിറ്റി ചൂണ്ടിക്കാട്ടി. കോവിഡ് മഹാമാരി സമയത്ത് ബിസിനസ് മേഖലക്കും സ്വകാര്യ മേഖലക്കും ലഭിച്ച വർധിച്ച പിന്തുണയും ഉത്തേജനവും തൊഴിൽ വിപണിയുടെ ഉയർന്ന ആകർഷണത്തിനും കാര്യക്ഷമതക്കും വഴിവെച്ചു. നാഷനൽ ലേബർ ഒബ്സർവേറ്ററി റിപ്പോർട്ട് അനുസരിച്ച് ഇതേ കാലയളവിൽ 20,000 റിയാലിൽ കൂടുതൽ വേതനം സ്വീകരിക്കുന്ന പൗരന്മാരുടെ എണ്ണം 139 ശതമാനം വർധിച്ചു. അതായത് 2018ൽ ഈ ഗണത്തിലുള്ള സ്വദേശി ജീവനക്കാരുടെ എണ്ണം 84,700 ആയിരുന്നത് ഈ വർഷം 2,02,700 ആയി ഉയർന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം…
Last Updated Sep 29, 2023, 9:50 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]