
കാട്ടാക്കട: തിരുവനന്തപുരം കാട്ടാക്കടയിൽ കത്തെഴുതി വെച്ച ശേഷം വീട് വിട്ടിറങ്ങിയ വിദ്യാർഥിയെ കാണാതായി. കാട്ടാക്കട ആനകോട് അനിശ്രീയിൽ(കൊട്ടാരം വീട്ടിൽ) അനിൽകുമാറിന്റെ മകൻ ഗോവിന്ദൻ എന്ന 13 കാരനെയാണ് കാണാതായത്. 8 എ യിലെ സുഹൃത്തിന് കളർ പെനിസിലുകൾ നൽകണം എന്നും ഞാൻ പോകുന്നു എന്നും ആണ് കുട്ടി കത്തിൽ എഴുതിയിരിക്കുന്നത്.
സംഭവത്തിൽ കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ന് പുലർച്ചെ ആണ് കുട്ടിയെ കാണാതായത്. പട്ടകുളം പ്രദേശത്തെ സിസിടിവിയിൽ കുട്ടി കുടയും ചൂടി നടന്നു പോകുന്നത് ദൃശ്യങ്ങളിൽ ലഭിച്ചിട്ടുണ്ട്. പാൻറ്സും ഷർട്ടും ആണ് വേഷം. പുലർച്ചെ 5 30 നുള്ള സിസിടിവ ദൃശ്യങ്ങളിലാണ് കുട്ടിയുടെ ചിത്രം ലഭിച്ചിരിക്കുന്നത്. കള്ളിക്കാട് ചിന്തലയ സ്കൂളിൽ എട്ടാം ക്ലാസിൽ ആണ് കുട്ടി പഠിക്കുന്നത്.
കണ്ടു കിട്ടുന്നവർ കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവർ കാട്ടാക്കട പോലീസ് സ്റ്റേഷൻ 04712290223 എന്ന നമ്പറിലോ ബന്ധുവിന്റെ 9895896890 എന്ന നമ്പറിലോ അറിയിക്കണം. കുട്ടിയ്ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി കാട്ടാക്കട പൊലീസ് വിശദമാക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
Last Updated Sep 29, 2023, 10:51 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]