താരസംഘടനയായ അമ്മയുടെ നിലവിലെ ഭരണസമിതിക്കെതിരെ രൂക്ഷമായ വിമർശനവുമായി നടി ഉഷ ഹസീന രംഗത്ത്. ഭരണം ഇപ്പോഴും തങ്ങളുടെ കൈവശമാണെന്ന് അവകാശപ്പെടുന്ന ശ്വേത മോനോൻ അടക്കമുള്ളവർക്കെതിരെയാണ് ഉഷ ഹസീന പ്രതികരിച്ചത്.
സംഘടനയുടെ പ്രവർത്തനങ്ങളിൽ സുതാര്യതയില്ലെന്നും വുമൺ കാർഡ് ഉപയോഗിച്ച് ഭരണത്തിൽ തുടരാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അവർ വ്യക്തമാക്കി. സംഘടനയിൽ നടന്ന കാര്യങ്ങളെക്കുറിച്ച് ഉഷ ഹസീന വിശദീകരിക്കുന്നത് ഇങ്ങനെ: “ശരിയായ കണക്കും റിപ്പോർട്ടും അവതരിപ്പിക്കാൻ ഭരണസമിതിക്ക് സാധിക്കാത്ത സാഹചര്യത്തിൽ ജനറൽബോഡി ഭരണസമിതിയുടെ രാജിയാണ് ആവശ്യപ്പെട്ടത്.
രണ്ടുപ്രാവശ്യം ജനറൽബോഡിയിൽ ഈ ഭരണസമിതി തുടരാൻ ആഗ്രഹിക്കുന്നവർ കൈപൊക്കുക എന്നു പറഞ്ഞപ്പോൾ ആകെ പൊക്കിയത് 17 18 പേരാണ്. തുടരേണ്ട
എന്നുള്ളവർ കൈ പൊക്കാൻ ആവശ്യപ്പെട്ടപ്പോൾ ഭൂരിപക്ഷം ആൾക്കാരും കൈപൊക്കുകയാണ് ഉണ്ടായത് ഇതൊന്നല്ല രണ്ട് വട്ടം. തുടർന്ന് പ്രസിഡന്റ് ഞാനും എന്റെ ടീമും രാജിവെക്കുന്നു എന്ന് രണ്ട് പ്രാവശ്യം പറഞ്ഞു.
തുടർന്ന് പ്രസിഡന്റിനെ കുറിച്ച് ഒരു ആരോപണം ഉന്നയിച്ചപ്പോൾ ജനറൽ ബോഡിക്ക് മുമ്പാകെ അത് തിരുത്താൻ നിൽക്കാതെ അടുത്ത നിമിഷം ഞാൻ അമ്മയിൽ നിന്നുള്ള പ്രാഥമിക അംഗത്വത്തിൽ നിന്ന് കൂടെ രാജിവയ്ക്കുകയാണ് ഇനി കോടതിയിൽ കാണാം മീഡിയയിലും എന്നു പറഞ്ഞാണ് പ്രസിഡന്റ് ഇറങ്ങിപ്പോയത്. ജനറൽബോഡിയെ തന്റെ നിരപരാധിത്വം തെളിയിക്കാൻ നിൽക്കാതെയാണ് പ്രാഥമിക അംഗത്വം കൂടെ രാജിവെക്കുന്നു എന്ന് പറഞ്ഞ് ഇറങ്ങിയത്.
പുറത്തുവന്ന മീഡിയയുടെ മുമ്പിലും അങ്ങനെ തന്നെയാണ് പറഞ്ഞത്. അതിനുശേഷം ജനറൽബോഡിയാണ് ഒരു കമ്മറ്റിയെ നിയോഗിച്ചത്.
അതിന്റെ നേതൃത്വത്തിനായി എംഎൽഎ പിഷാരടിയേയും തിരഞ്ഞെടുത്തു.” തുടർന്ന് ഭരണസമിതിക്കെതിരെ ശക്തമായ താക്കീത് നൽകിയ ഉഷ ഹസീന, പദവികളിൽ കടിച്ചുതൂങ്ങാനാണ് ഉദ്ദേശമെങ്കിൽ തങ്ങൾ സ്ത്രീകൾ സംഘടിച്ച് ഓഫീസിലെത്തി സത്യാഗ്രഹം ആരംഭിക്കുമെന്ന് മുന്നറിയിപ്പ് നൽകി. ഒരു പാവം പെൺകുട്ടിയെ കൂട്ടത്തോടെ ആക്രമിച്ച കമ്മിറ്റിയാണിതെന്നും വുമൺ കാർഡ് പ്രയോഗിക്കാൻ ഇവർക്ക് അർഹതയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
സംഘടനയുടെ നിലനിൽപ്പിനായി എന്ത് പ്രതിഷേധവും നടത്താൻ തയ്യാറാണെന്നും ഉഷ ഹസീന വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

