മമ്മൂട്ടി ചിത്രം കണ്ണൂർ സ്ക്വാഡ് ഇഷ്ടമായെന്ന് ദുൽഖർ സൽമാൻ. ചിത്രത്തിലെ അണിയറപ്രവർത്തകരെ ദുൽഖർ അഭിനന്ദിക്കുകയും ചെയ്തു. തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് ദുൽഖർ അഭിനന്ദനക്കുറിപ്പ് പങ്കുവെച്ചത്. തനിക്ക് കണ്ണൂർ സ്ക്വാഡ് ഇഷ്ടമായി എന്നും പ്രേക്ഷകർക്ക് കണ്ണൂർ സ്ക്വാഡ് ഇഷ്ടപെട്ടതിൽ സന്തോഷമുണ്ടെന്നും താരം കുറിച്ചു.
ലോകമൊട്ടാകെ റിലീസ് ചെയ്ത കണ്ണൂർ സ്ക്വാഡിന് മികച്ച പ്രേക്ഷക അഭിപ്രായമാണ് ലഭിക്കുന്നത്. റോബി വർഗീസ് രാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ത്രില്ലടിപ്പിക്കുന്ന ക്രൈം ഡ്രാമ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിച്ചത്. ഷാഫിയുടെ കഥയിൽ റോണിയും ഷാഫിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കിഷോർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ഡോക്ടർ റോണി, ശബരീഷ് തുടങ്ങിയ അഭിനേതാക്കളെല്ലാം മിന്നുന്ന പ്രകടനം കാഴ്ചവെച്ച ചിത്രം പ്രതിഭാധനന്മാരായ അണിയറ പ്രവർത്തകരുടെ കൂട്ടായ പ്രയത്നത്തിന് ലഭിച്ച വിജയമാണ്.
എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ : എസ്സ്.ജോർജ്, ഛായാഗ്രഹണം : മുഹമ്മദ് റാഫിൽ, സംഗീത സംവിധാനം : സുഷിൻ ശ്യാം, എഡിറ്റിങ് : പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ : സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് : ജിബിൻ ജോൺ, അരിഷ് അസ്ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാൻ : റിജോ നെല്ലിവിള, പ്രൊഡക്ഷൻ ഡിസൈനർ : ഷാജി നടുവിൽ, മേക്കപ്പ് : റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം : അരുൺ മനോഹർ, അഭിജിത്, സൗണ്ട് ഡിസൈൻ : ടോണി ബാബു എംപിഎസ്ഇ, അസോസിയേറ്റ് ഡയറക്ടേഴ്സ് : വി ടി ആദർശ്, വിഷ്ണു രവികുമാർ, വി എഫ് എക്സ്: ഡിജിറ്റൽ ടർബോ മീഡിയ, വിശ്വാ എഫ് എക്സ്, സ്റ്റിൽസ്: നവീൻ മുരളി, വിതരണം ഓവർസീസ് : ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, ഡിസൈൻ: ആന്റണി സ്റ്റീഫൻ,ടൈറ്റിൽ ഡിസൈൻ : അസ്തെറ്റിക് കുഞ്ഞമ്മ, ഡിജിറ്റൽ മാർക്കറ്റിംഗ് : വിഷ്ണു സുഗതൻ, പി.ആർ.ഒ : പ്രതീഷ് ശേഖർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]