പത്തനംതിട്ടയിൽ സ്വകാര്യ ബസ് ജീവനക്കാർ വ്യത്യസ്തമായ പ്രതിഷേധവുമായി രംഗത്ത്. കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസുകൾ വഴി സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതോടെ സ്വകാര്യ ബസുകളുടെ വരുമാനത്തിൽ വലിയ ഇടിവുണ്ടായിരിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് പ്രതിഷേധസൂചകമായി ബസ് ജീവനക്കാർ യാത്രക്കാർക്ക് പലഹാരങ്ങൾ വിൽക്കാൻ തുടങ്ങിയത്. ഗതാഗത മന്ത്രി സി.പി.
ജോൺ കഴിഞ്ഞ ദിവസം നടത്തിയ ഒരു പ്രസ്താവനയാണ് ജീവനക്കാരെ ചൊടിപ്പിച്ചത്. സ്വകാര്യ ബസുകൾ ടിക്കറ്റ് വരുമാനത്തിനപ്പുറം പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്തണമെന്നായിരുന്നു മന്ത്രിയുടെ നിർദ്ദേശം.
ഇതിനോടുള്ള പരിഹാസം കൂടിയാണ് ബസുകൾക്കുള്ളിലെ ഈ പലഹാര വിൽപന. പത്തനംതിട്ടയിലെ സ്വകാര്യ ബസ് ജീവനക്കാരുടെ കണക്കുകൾ പ്രകാരം, ഇന്ദിര പദ്ധതിയുടെ ഭാഗമായി സൗജന്യ യാത്ര ആരംഭിച്ചതോടെ ദിവസവരുമാനത്തിൽ 3000 മുതൽ 4000 രൂപ വരെ കുറവുണ്ടായിട്ടുണ്ട്.
മുൻപ് പ്രതിദിനം 10,000 രൂപയോളം ലഭിച്ചിരുന്ന സ്ഥാനത്താണ് ഈ വലിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. വരുമാനം കുത്തനെ കുറഞ്ഞതോടെ ജീവനക്കാരുടെ ദിവസവേതനത്തെയും ഇത് പ്രതികൂലമായി ബാധിച്ചു.
തങ്ങളുടെ ദുരിതാവസ്ഥ സർക്കാർ ഗൗരവമായി കാണാത്ത പക്ഷം വരും ദിവസങ്ങളിൽ സർവീസ് നിർത്തിവെക്കേണ്ടി വരുമെന്ന് ജീവനക്കാർ മുന്നറിയിപ്പ് നൽകുന്നു. “പലഹാരം വിൽക്കുന്നതു പോലുള്ള മറ്റു ജോലികൾ ചെയ്യേണ്ടി വരുമെന്നും അവർ പറയുന്നു.” ഈ പ്രതിസന്ധി തുടർന്നാൽ പത്ത് ദിവസത്തിനുള്ളിൽ സർവീസുകൾ പൂർണമായും നിലച്ചേക്കാം എന്നും ജീവനക്കാർ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

