മധ്യപ്രദേശിൽ വ്യവസായിയായ കേതൻ അഗർവാളിന്റെ കൊലപാതകത്തെ പരിഹസിക്കുകയും ന്യായീകരിക്കുകയും ചെയ്ത സംഭവത്തിൽ ദന്തഡോക്ടർക്കെതിരെ കർശന നടപടി. ഓൾ ഇന്ത്യ ഡെന്റൽ സ്റ്റുഡൻസ് ആൻഡ് സർജൻ അസോസിയേഷൻ മധ്യപ്രദേശ് ട്രഷറർ സ്ഥാനത്തുനിന്ന് ഡോ.
മുസ്കാൻ സോണിയെ നീക്കം ചെയ്തു. കൂടാതെ, അഞ്ചു വർഷത്തേക്കാണ് ഇവരെ സംഘടനയിൽ നിന്ന് വിലക്കിയിരിക്കുന്നത്.
ഇൻസ്റ്റാഗ്രാം പ്ലാറ്റ്ഫോമിൽ പങ്കുവെച്ച വിവാദ വിഡിയോയും സ്റ്റോറിയുമാണ് നടപടിക്ക് ആധാരം. വിഡിയോയിൽ കേതൻ അഗർവാളിന്റെ ശാരീരിക പ്രത്യേകതകളെ പരിഹസിച്ചുകൊണ്ട്, ‘‘ആ പുണെക്കാരന് മുടിയില്ലായിരുന്നു… ഇങ്ങനെയുള്ള നുണകൾ പറഞ്ഞാൽ നിങ്ങൾ തീർച്ചയായും മരിക്കും’’ എന്ന് ഡോ.
മുസ്കാൻ സോണി പരാമർശിച്ചിരുന്നു. ഒപ്പം ‘ഐ ഹേറ്റ് മെൻ’ ഹാഷ്ടാഗും ഉപയോഗിച്ചിരുന്നു.
ഈ കേസിലെ പ്രധാന പ്രതിയായ സിയ ഗോയൽ കോടതിയിൽ ഉന്നയിച്ച വാദങ്ങൾ തന്നെയാണ് ഡോ. മുസ്കാൻ സോണി വിഡിയോയിലൂടെ ആവർത്തിച്ചത്.
കേതൻ അഗർവാളിന് മുടികൊഴിച്ചിൽ ഉണ്ടായിരുന്നതിനാൽ വിവാഹ നിശ്ചയത്തിൽ തനിക്ക് അതൃപ്തിയുണ്ടായിരുന്നുവെന്നായിരുന്നു പ്രതിയുടെ വാദം. എന്നാൽ, വിവാഹ നിശ്ചയത്തിന് മുമ്പ് തന്നെ ഇക്കാര്യം ഗോയൽ കുടുംബത്തെ അറിയിച്ചിരുന്നതായി അഗർവാളിന്റെ കുടുംബം വ്യക്തമാക്കിയിട്ടുണ്ട്.
ദന്തഡോക്ടറുടെ ഇത്തരം പരാമർശങ്ങൾക്കെതിരെ കടുത്ത പ്രതിഷേധം ഉയർന്നതിനെത്തുടർന്നാണ് അസോസിയേഷൻ ദേശീയ വർക്കിങ് പ്രസിഡന്റ് ഡോ. ദിവാകർ മൂഡൗട്ടിയ സസ്പെൻഷൻ ഉത്തരവ് പുറത്തിറക്കിയത്.
ഔദ്യോഗികമായി പുറത്തിറക്കിയ ഉത്തരവിലാണ് ഇവർക്കെതിരെയുള്ള നടപടികൾ വ്യക്തമാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

