അമേരിക്കയിലെ മിഷിഗണിലുള്ള ടു ഫ്ലിന്റ് ടൗൺഷിപ്പിൽ ഏഴ് വയസുകാരനായ കാസ്പർ ഒബ്രിയാൻ മരണപ്പെട്ട സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ ഗുരുതര കുറ്റങ്ങൾ ചുമത്തി അധികൃതർ.
അമിതഭാരം മൂലമുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളെത്തുടർന്ന് കഴിഞ്ഞ നവംബർ മാസത്തിലാണ് കുട്ടി മരണമടഞ്ഞത്. മരണസമയത്ത് 113 കിലോഗ്രാം ഭാരമുണ്ടായിരുന്ന കുട്ടിയുടെ അവസ്ഥയ്ക്ക് മാതാപിതാക്കളുടെ അനാസ്ഥ കാരണമാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.
ഡാമിയൻ ഒബ്രിയാൻ (40), അമ്മ ജെസീക്ക എന്നിവർക്കെതിരെ കൊലപാതകം, കുട്ടികൾക്കെതിരായ അവഗണന, ദുരുപയോഗം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അമിത വണ്ണം കാരണം ഹൃദയ ഭിത്തികൾക്കുണ്ടായ തകരാറാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ശ്വാസതടസം രൂക്ഷമായതിനെത്തുടർന്ന് മാതാപിതാക്കൾ അടിയന്തര സഹായം തേടിയതിനെത്തുടർന്ന് എമർജൻസി സർവീസ് ജീവനക്കാർ സ്ഥലത്തെത്തിയിരുന്നു. ഈ സമയം കുട്ടിയുടെ സഹോദരി വസ്ത്രങ്ങളില്ലാതെ വീടിനുള്ളിൽ കഴിയുന്നതായി ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു.
അമിതഭാരം കാരണം സ്കൂളിൽ പോകാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്ന കാസ്പർ സദാസമയവും കിടക്കയിൽ തന്നെയായിരുന്നു കഴിഞ്ഞിരുന്നത്. ഇയാളെ പുറത്തെത്തിക്കുന്നതിനായി വീടിന്റെ വാതിൽ പൊളിക്കേണ്ടി വന്ന സാഹചര്യവും ഉണ്ടായി.
സർക്കാർ രേഖകളിൽ പോലും കുട്ടിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിരുന്നില്ല. കുട്ടിയുടെ ഭക്ഷണകാര്യത്തിൽ മാതാപിതാക്കൾ കാണിച്ച കടുത്ത അനാസ്ഥയാണ് ഇത്തരമൊരു ദുരന്തത്തിന് വഴിവെച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

