
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ പാറശ്ശാലയിൽ കാർ വാങ്ങാനെന്ന വ്യാജേന എത്തി കാറുമായി മുങ്ങിയ കേസിൽ രണ്ടു തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ. കന്യാകുമാരി കൽക്കുളം കുന്നത്തൂർ സ്വദേശിയായ ഏഴിൽ (40), കൽക്കുളം പയണം വീട്ടിൽ ഫ്രാങ്ക്ളിൻ രാജ് (39) എന്നിവരെയാണ് പാറശ്ശാല പോലീസ് പിടികൂടിയത്.
കഴിഞ്ഞ മാസം നെയ്യാറ്റിൻകര ഉരൂട്ടുകാല അതിയന്നൂർ സ്വദേശിയായ ആരോമൽ എന്ന യുവാവ് തന്റെ കാർ വിൽപനയ്ക്കായി സമൂഹ മാധ്യമങ്ങളിൽ പരസ്യം പോസ്റ്റ് ചെയ്തിരുന്നു. ഇതു കണ്ട പ്രതികൾ കാർ നോക്കാൻ എന്ന വ്യാജേന പാറശ്ശാലയിലെത്തി. കാർ കണ്ടതിനു ശേഷം വാഹനം കുറച്ച് ദൂരം ഓടിച്ചു നോക്കണം എന്ന് പറഞ്ഞ് ആണ് പ്രതികൾ വാഹനവുമായി പോയത്. മണിക്കൂറുകളോളം കഴിഞ്ഞിട്ടും കാർ ഇവരെ കാണാതെ വന്നതോടെ ആരോമൽ ഇവരുടെ മൊബൈലിൽ ബന്ധപ്പെട്ടപ്പോൾ നമ്പർ സ്വിച്ച് ഓഫ് ആണെന്നാണ് ലഭിച്ച മറുപടി. ഇതിടെയാണ് ഇവർ കാറുമായി കടന്നത് എന്ന് മനസിലാകുന്നത്.
തുടർന്ന് കാർ ഉടമ പാറശ്ശാല പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. തുടർന്ന് പോലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പാറശ്ശാല എസ്.ഐ രാജേഷിന്റെ നേതൃത്വത്തിൽ തേങ്ങാപ്പട്ടണത്തിനു സമീപത്ത് നിന്നാണ് പ്രതികളായ രണ്ടു പേരെയും പിടികൂടിയത്. പ്രതികളെ ചോദ്യം ചെയ്തതിൽ ഇവർക്ക് എതിരെ തമിഴ്നാട്ടിലെ നിരവധി സ്റ്റേഷനുകളിൽ സമാന കേസുകൾ നിലവിൽ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട് എന്ന് പോലിസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
കാപ്പ: ആലപ്പുഴയില്‍ നിന്ന് രണ്ടുപേരെ നാടു കടത്തി
ആലപ്പുഴ: കാപ്പാ നിയമപ്രകാരം ആലപ്പുഴ ജില്ലയില്‍ നിന്ന് രണ്ടു പേരെ നാടു കടത്തി. നിരവധി കേസുകളില്‍ പ്രതിയായ പാലമേല്‍ കോടമ്പറമ്പില്‍ വീട്ടില്‍ മുഹമ്മദ് റാഫി (25), കീരിക്കാട് കരുവാറ്റുംകുഴി കിഴക്കേ ബ്രഹ്മണിയില്‍ വീട്ടില്‍ ആഷിക് കെ അജയന് (24) എന്നിവരെയാണ് ജില്ലയില്‍ പ്രവേശിക്കുന്നത് തടഞ്ഞത്.
നൂറനാട് സ്റ്റേഷന് പരിധിയില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് മുഹമ്മദ് റാഫിയെന്ന് പൊലീസ് പറഞ്ഞു.
കൊലപാതക ശ്രമം, കഞ്ചാവ് വില്‍പ്പന തുടങ്ങിയ കേസുകളില്‍ മുഹമ്മദ് റാഫി പ്രതിയാണ്. കായകുളം പൊലീസ് സ്റ്റേഷന് പരിധികളില്‍ കൊലപാതകശ്രമം ഉള്‍പ്പെടെ ഒട്ടനവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ആഷിക് അജയനെന്നും പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]