കോഴിക്കോട് പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ജോലി ചെയ്യുന്ന ജിതേഷ് എന്ന ജീവനക്കാരനെ കാറിന്റെ ബോണറ്റിൽ വഹിച്ച് ദീർഘദൂരം സഞ്ചരിച്ച സംഭവത്തിൽ പ്രതിയുടെ വാഹനം പൊലീസ് കണ്ടെടുത്തു. കണ്ണാടിക്കൽ സ്വദേശി ഫഹീം മുഹമ്മദിനെതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
പരുക്കേറ്റ ജിതേഷ് നൽകിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ഊർജിതമാക്കിയത്. ടോൾ നൽകാൻ വിസമ്മതിച്ച് അതിവേഗത്തിൽ വാഹനം മുന്നോട്ട് എടുക്കാൻ ശ്രമിച്ചപ്പോൾ അത് തടഞ്ഞ ജീവനക്കാരന് നേരെയാണ് അതിക്രമം നടന്നത്.
പന്തീരാങ്കാവ് എസ്എച്ച്ഒ ആർ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിൽ ഉൾപ്പെട്ട
പ്രതിക്കായി വ്യാപകമായ തിരച്ചിൽ തുടരുകയാണ്. ടോൾ പ്ലാസയിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് പൊലീസ് നടപടികൾ സ്വീകരിച്ചിരിക്കുന്നത്.
പ്രതി ഒളിവിലാണെന്നും ഇയാൾക്കായി പ്രത്യേക സംഘം അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

