കേന്ദ്രമന്ത്രിയും ചലച്ചിത്ര താരവുമായ സുരേഷ് ഗോപി തന്റെ 68-ാം ജന്മദിനം കുടുംബാംഗങ്ങൾക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചു. തന്റെ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെ അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത് ആരാധകർക്കിടയിൽ ശ്രദ്ധേയമായി.
ജീവിതത്തിന്റെ 68 വർഷങ്ങൾ പിന്നിട്ട വേളയിൽ ജനങ്ങളുടെ സ്നേഹത്തിന് നന്ദി രേഖപ്പെടുത്താനും അദ്ദേഹം മറന്നില്ല.
“ജീവിതമെന്ന മഹായാത്രയിൽ 68 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു. കടന്നുപോയ വഴികളിലെല്ലാം എന്നെ താങ്ങിനിർത്തിയതും, ഇന്ന് ഞാൻ കാണുന്ന എന്നെ രൂപപ്പെടുത്തിയതും നിങ്ങൾ നൽകിയ സ്നേഹവും ഈശ്വരാനുഗ്രഹവുമാണ്.
ഈ യാത്ര ഇനിയും തുടരുകയാണ്—കൂടുതൽ കരുത്തോടെ, കൂടുതൽ ജനങ്ങളിലേക്ക്, കൂടുതൽ നന്മകളിലേക്ക്! നിങ്ങളുടെ ഈ വലിയ സ്നേഹത്തിന് മുന്നിൽ ഞാൻ എപ്പോഴും കടപ്പെട്ടിരിക്കുന്നു.
എല്ലാവർക്കും എൻ്റെ സ്നേഹവും പ്രാർത്ഥനകളും”, എന്നാണ് സുരേഷ് ഗോപി കുറിച്ചത്. സിനിമാ രംഗത്തേക്ക് വരുമ്പോൾ, വലിയ ബജറ്റിൽ ഒരുങ്ങുന്ന മാസ് ആക്ഷൻ ചിത്രം ഒറ്റക്കൊമ്പൻ ആണ് അദ്ദേഹത്തിന്റെതായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുതിയ പ്രോജക്റ്റ്.
ചിത്രത്തിൽ അഭിനയ ആണ് നായികയായി വേഷമിടുന്നത്. ലാൽ, ചെമ്പൻ വിനോദ് ജോസ്, വിജയരാഘവൻ, ലാലു അലക്സ്, കബീർ ദുഹാൻ സിംഗ്, ജോണി ആൻ്റെണി, ബിജു പപ്പൻ, മേഘന രാജ് എന്നിവർ ചിത്രത്തിൽ സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
എഴുപതിലധികം അഭിനേതാക്കൾ അണിനിരക്കുന്ന ഈ ചിത്രം, സുരേഷ് ഗോപി എന്ന നടനിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്ന മുഴുവൻ മാസ് ഘടകങ്ങളും ഉൾക്കൊള്ളിച്ചാണ് ഒരുക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

