
മന്ത്രിയുടെ ഓഫീസ് കാര്യങ്ങള്‍ ശരിയാക്കുമെന്ന് അഖില്‍ സജീവ് വിശ്വസിപ്പിച്ചെന്ന് നിയമന കോഴ വിവാദത്തില്‍ പരാതിക്കാരന് ഹരിദാസ് കുമ്മാളി. തിരുവനന്തപുരത്തേക്ക് പോയത് അഖില്‍ സജീവ് പറഞ്ഞിട്ടാണെന്ന് ഹരിദാസ് പറഞ്ഞു. ട്വന്റിഫോര്‍ എന്‍കൗണ്ടറിലാണ് ഹരിദാസിന്റെ പ്രതികരണം.
ഒന്നും സംസാരിച്ചില്ലെന്നും പണം കൈമാറിയെന്നും ഹരിദാസ് പറയുന്നു. രണ്ടു ദിവസമായി മന്ത്രിയുടെ ഓഫീസിന്റെ സമീപം കാത്തു നിന്നിരുന്നു. ഉച്ചയ്ക്ക് ശേഷമാണ് പണം കൈമാറിയത്. പണം കൊടുത്തത് അഖില്‍ മാത്യുവെന്ന് പരിചയപ്പെടുത്തിയ ആള്‍ക്കാണ് പണം കൈമാറിയത്. 9,10 തീയതികളില്‍ മന്ത്രിയുടെ ഓഫീസിന് മുന്പില് ഉണ്ടായിരുന്നെന്ന് ഹരിദാസ് പറയുന്നു.
അഖില്‍ സജീവ് പറഞ്ഞകാര്യങ്ങളുള്ള സന്ദേശം കൈയിലുണ്ട്. തട്ടിപ്പിന്റെ ഭാഗമെന്താണെന്ന് അറിയില്ല. അഖില്‍ മാത്യുവിന്റെ ഫോട്ടോ അഖില്‍ സജീവ് തന്നിരുന്നു. പണം വാങ്ങിയശേഷം അപ്പോയിന്മെന്റ് അയക്കുമെന്ന് പറഞ്ഞഷശേഷം അഖില്‍ മാത്യു മടങ്ങിയെന്ന് ഹരിദാസ് പറയുന്നു.
Story Highlights: Haridas Kummali the complainant in the appointment bribery case
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]