
രാജ്യാന്തര വിപണിയിൽ ക്രൂഡ്ഓയിൽ വില കുതിക്കുന്നു. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 97 ഡോളർ കടന്നു. ഇന്നലെ മാത്രം 3 ശതമാനമാണു വില ഉയർന്നത്. അമേരിക്കൻ ക്രൂഡിന്റെ വില 93.5 ഡോളറായും ഉയർന്നു. ഒപെക് പ്ലസ് രാജ്യങ്ങൾ ഉൽപാദനം കുറയ്ക്കാനുള്ള തീരുമാനമാണ് എണ്ണവില കൂട്ടുന്നത്.
അമേരിക്കൻ ഗവൺമെന്റ് ഇന്നലെ പുറത്തുവിട്ട കണക്കു പ്രകാരം ക്രൂഡ് ശേഖരത്തിന്റെ അളവിൽ ഗണ്യമായ കുറവു വന്നതും വിപണിയെ ബാധിച്ചു. 2.2 ദശലക്ഷം ബാരലിന്റെ കുറവാണ് അമേരിക്കൻ ശേഖരത്തിലുണ്ടായത്.
Content Highlight: Crude Oil Price
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]