
ജമ്മുകശ്മീരിൽ കഴിഞ്ഞ 9 മാസങ്ങൾക്കിടെ 31 ഭീകരരെ കൊലപ്പെടുത്തിയതായി ജമ്മുകശ്മീർ പൊലീസ്. ജമ്മുകശ്മീർ പൊലീസ് പങ്കാളികളായ സംയുക്ത ഓപ്പറേഷനുകളിലാണ് ഭീകരവാദികളെയെല്ലാം വധിച്ചത്. പൊലീസും സൈന്യവും ചേർന്ന് നടത്തിയ ഓപ്പറേഷനുകളിലാണ് 23 ഭീകരരെ വധിച്ചത്. SSB, BSF, CRPF എന്നിവർ കൂടി പങ്കാളികളായ ഓപ്പറേഷനുകളിലാണ് മറ്റു 9 ഭീകരവാദികളെ കൊലപ്പെടുത്തിയത് എന്നും ജമ്മുകശ്മീർ പൊലീസ് പറയുന്നു.
ജമ്മുകശ്മീരിൽ കഴിഞ്ഞ ദിവസവും അഞ്ച് തീവ്രവാദികളെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായി കുൽഗാം പോലീസ് അറിയിച്ചിരുന്നു. രണ്ട് പിസ്റ്റളുകൾ, മൂന്ന് ഹാൻഡ് ഗ്രനേഡുകൾ, ഒരു യുബിജിഎൽ, മറ്റ് വെടിക്കോപ്പുകൾ എന്നിവയാണ് കണ്ടെടുത്തിട്ടുള്ളത്. ആദിൽ ഹുസൈൻ വാനി, സുഹൈൽ അഹമ്മദ് ദാർ, ഐത്മദ് അഹമ്മദ് ലാവേ, മെഹ്രാജ് അഹമ്മദ് ലോൺ, സബ്സർ അഹമ്മദ് ഖാർ എന്നിവരാണ് അറസ്റ്റിലായത്.
തീവ്രവാദ സംഘടനയായ ലഷ്കർ ഇ തൊയ്ബയുമായി ബന്ധമുള്ളവരാണ് ഇവർ. കേസിൽ ഖൈമോ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്.
Story Highlights: Jammu Kashmir Police killed 31 terrorists in last 9 months
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]