
തിരുവനന്തപുരം: സത്യജിത്ത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷസ്ഥാനം ഏറ്റെടുക്കുമെന്ന് നടനും മുൻ എംപിയുമായി സുരേഷ് ഗോപി. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറുമായി സംസാരിച്ചുവെന്നും പദവിയുമായി ബന്ധപ്പെട്ട സംശയങ്ങൾ മാറിയെന്നും സുരേഷ് ഗോപി അറിയിച്ചു. സജീവ രാഷ്ട്രീയത്തിൽ തുടരുന്നതിൽ തടസം ഇല്ലെന്ന് കേന്ദ്രം അറിയിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു നടന്റെ പ്രതികരണം.
സുരേഷ് ഗോപിയുടെ പോസ്റ്റ് ഇങ്ങനെ
കൊൽക്കത്തയിലെ സത്യജിത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാൻ സ്ഥാനത്തേക്കുള്ള ക്ഷണത്തിനും സ്ഥിരീകരണത്തിനും ഇന്ത്യൻ പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, എന്റെ സുഹൃത്ത് കൂടിയായ കേന്ദ്രമന്ത്രി അനുരാഗ് സിങ് താക്കൂർ എന്നിവരോട് നന്ദി അറിയിക്കുന്നു. 100% ഇത് വരുമാനമുള്ള പദവിയല്ലെന്നും ശമ്പളമുള്ള ജോലിയല്ലെന്നും എല്ലാ രീതിയിലും രാഷ്ട്രീയക്കാരനായി തുടരാൻ സാധിക്കുമെന്നുമുള്ള മന്ത്രിയുടെ ഉറപ്പ് ഉള്ളതിനാലാണ് ഞാൻ ഈ ചുമതല ഏറ്റെടുക്കുന്നത്. അതിനാൽ കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം നിർദ്ദേശിച്ച തീയതിയിലും സമയത്തും നിർദ്ദേശങ്ങൾ പാലിച്ച് ഞാൻ ചെയർമാനായി ചുമതലയേൽക്കും.
എനിക്ക് വേണ്ടി നിങ്ങൾ പ്രാർത്ഥിക്കണം, അതുവഴി ലോകപ്രശസ്തനായ ഇന്ത്യൻ സിനിമകളിലെ ഷേക്സ്പിയറുടെ പേരിന് സർഗാത്മതയിലൂടെ ഞാൻ തിളക്കം നൽകും. P.s: കേരളത്തിലെ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ജനവിഭാഗങ്ങൾക്കു വേണ്ടിയുള്ള ഗാന്ധിജയന്തി റാലിക്ക് ഒരു തടസ്സവും ഉണ്ടാകില്ല. പ്രതിഷേധ മാർച്ചിനൊപ്പം ഞാനും ഉണ്ടാകും
അതേസമയം, മൂന്ന് വര്‍ഷത്തേക്ക് ആണ് സുരേഷ് ഗോപിയുടെ നിയമനം. സുരേഷ് ഗോപിയുടെ പരിച സമ്പത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപകരിക്കുമെന്ന് അനുരാഗ് താക്കൂര്‍ നേരത്തെ പറഞ്ഞിരുന്നു. ഒക്ടോബർ 2ന് കരുവന്നൂരില്‍ പദയാത്ര നടക്കും. കരുവന്നൂർ ബാങ്ക് മുതൽ തൃശൂർ സഹകരണ ബാങ്ക് വരെ സുരേഷ് ഗോപി പദയാത്ര നടത്തും.
പ്രേക്ഷകർ നെഞ്ചേറ്റിയ മമ്മൂട്ടി ‘സ്ക്വാഡ്’; ബുക്കിങ്ങിൽ കുതിപ്പ്, എക്സ്ട്രാ ഷോകളുമായി തിയറ്ററുകൾ
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..
Last Updated Sep 28, 2023, 6:41 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]