ഓരോ ലോകകപ്പ് ടൂർണമെന്റുകൾ ആരംഭിക്കുമ്പോഴും ഏറ്റവും മികച്ച ഗോൾവേട്ടക്കാരനുള്ള ഗോൾഡൻ ബൂട്ട് ആര് സ്വന്തമാക്കുമെന്ന ചർച്ച ഫുട്ബോൾ ആരാധകർക്കിടയിൽ സജീവമാകാറുണ്ട്. മെസി, എംബാപെ, എർലിങ്ങ് ഹാളണ്ട്, ഹാരി കെയ്ൻ തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം ഗോൾവേട്ടയിൽ തങ്ങളുടെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.
നിലവിലെ കണക്കുകൾ പ്രകാരം അഞ്ച് ഗോളുകളുമായി മെസിയാണ് പട്ടികയിൽ ഒന്നാമതുള്ളത്. നാല് ഗോളുകൾ വീതം നേടി എംബാപെയും ഹാളണ്ടും തൊട്ടുപിന്നിൽ തന്നെയുണ്ട്.
കഴിഞ്ഞ ലോകകപ്പുകളെ അപേക്ഷിച്ച് മത്സരങ്ങളുടെ എണ്ണം കൂടുതലായതിനാൽ ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടം ഇത്തവണ ഏറെ കടുപ്പമേറിയതായിരിക്കുമെന്ന് ഉറപ്പാണ്. ക്ലബ് തലത്തിൽ തകർപ്പൻ പ്രകടനം കാഴ്ചവെക്കുന്ന താരങ്ങൾ ദേശീയ ടീമിനായും ഗോളുകൾ കണ്ടെത്തുന്നത് ടൂർണമെന്റിനെ കൂടുതൽ ആവേശകരമാക്കുന്നു.
ഇരട്ട ഗോളുകളുമായി നിരവധി താരങ്ങൾ ഈ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
ജർമ്മനിയുടെ ഡെനിസ് ഉണ്ടാവ്, കാനഡയുടെ ജോനാഥൻ ഡേവിഡ്, നെതർലാൻഡ്സിന്റെ സമ്മർവിൽ, കോഡി ഗ്യാക്പോ, ബ്രയാൻ ബ്രോബി എന്നിവർ ഗോൾവേട്ടയിൽ സജീവമാണ്. ബ്രസീലിൽ നിന്ന് വിനീഷ്യസ് ജൂനിയർ, മതിയാസ് കുന്യ, സ്പെയിനിൽ നിന്ന് മൈക്കൽ ഒയാർസബാൽ, മൊറോക്കയിൽ നിന്നും ഇസ്മയിൽ സായ്ബാരി തുടങ്ങിയവരും മികച്ച ഫോമിലാണ്.
ചരിത്രത്തിലേക്ക് നോക്കിയാൽ, 2010-ൽ തോമസ് മുള്ളർ, 2014-ൽ ജെയിംസ് റോഡ്രിഗസ്, 2018-ൽ ഹാരി കെയ്ൻ, 2022-ൽ എംബാപെ എന്നിവരായിരുന്നു മുൻ ലോകകപ്പുകളിൽ ഗോൾഡൻ ബൂട്ട് കരസ്ഥമാക്കിയവർ. അതിനിടെ, ലോകകപ്പിലെ എക്കാലത്തെയും ഗോൾവേട്ടക്കാരുടെ പട്ടികയിൽ ജർമൻ ഇതിഹാസത്തെ മറികടന്ന് ലയണൽ മെസി മുന്നിലെത്തി.
നിലവിൽ 18 ഗോളുകളാണ് മെസി ലോകകപ്പിൽ ആകെ നേടിയത്. 16 ഗോളുകളുമായി എംബാപെ മെസിക്ക് തൊട്ടുപിന്നിലായുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

