ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴയിൽ പത്തുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ അമ്പതുകാരൻ പിടിയിൽ. ബിനു ജേക്കബ് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
സംഭവം നടന്നത് ഒരു വർഷം മുൻപാണ്. ലൈംഗിക വിദ്യാഭ്യാസം സംബന്ധിച്ച് മാതാവ് കുട്ടിയോട് സംസാരിക്കുന്നതിനിടെയാണ് പ്രതി പെൺകുട്ടിയെ ശാരീരികമായി ദുരുപയോഗം ചെയ്ത വിവരം പുറത്തറിയുന്നത്.
തനിക്ക് മോശം അനുഭവം ഉണ്ടായതായി കുട്ടി വെളിപ്പെടുത്തിയതോടെ രക്ഷിതാക്കൾ ഉടൻ തന്നെ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തി.
തുടർന്ന് പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ ബിനു ജേക്കബ്നെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

