
കാഠ്മണ്ഡു: 2023 അണ്ടര്‍ 19 സാഫ് കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യ ഫൈനലില്‍. സെമിയില്‍ നേപ്പാളിനെ തകര്‍ത്താണ് ഇന്ത്യ ഫൈനലിലെത്തിയത്. പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് ഇന്ത്യ വിജയം നേടിയത്. ഫൈനലില്‍ പാകിസ്താനാണ് ഇന്ത്യയുടെ എതിരാളി.
നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ വീതം സമനിലയില്‍ പിരിഞ്ഞതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടില്‍ 3-2 നാണ് ഇന്ത്യയുടെ വിജയം. 26-ാം മിനിറ്റില്‍ സാഹില്‍ ഖുര്ഷിദിലൂടെ ഇന്ത്യയാണ് ആദ്യം ലീഡെടുത്തത്. എന്നാല്‍ 74-ാം മിനിറ്റില്‍ സമീര്‍ തമാങ്ങിലൂടെ നേപ്പാള്‍ സമനില പിടിച്ചു. ഷൂട്ടൗട്ടില്‍ ഇന്ത്യയ്ക്ക് വേണ്ടി അര്ജുന് സിങ്, ഗോയാരി, കിപ്ഗെന് എന്നിവര്‍ ലക്ഷ്യം കണ്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]