തൃശൂർ ജില്ലയിലെ ചേലക്കരയിൽ ലഹരി വിരുദ്ധ പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥന് പരുക്കേറ്റു. ചേലക്കര പൊലീസ് സ്റ്റേഷനിലെ സി.പി.ഒ മനുവിനാണ് പരുക്കേറ്റത്.
മേഖലയിൽ ലഹരി ഉപയോഗം വർധിച്ചുവരുന്നതായി വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് പൊലീസ് സംഘം പരിശോധന ശക്തമാക്കിയത്. പരിശോധനയുടെ ഭാഗമായി നടത്തിയ ‘ഓപ്പറേഷൻ തൂഫാൻ’ എന്ന ദൗത്യത്തിനിടെ ലഹരി ഉപയോഗത്തിൽ ഏർപ്പെട്ട
മൂന്നുപേരെ പൊലീസ് സംഘം കണ്ടെത്തുകയായിരുന്നു. ഇവരെ ഓടിച്ചിട്ട് പിടികൂടുന്നതിനിടെയാണ് ഉദ്യോഗസ്ഥൻ വീണ് പരുക്കേറ്റത്.
വീഴ്ചയിൽ മനുവിന്റെ മുഖത്തും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ഗുരുതരമായി പരുക്കേറ്റു. ഉടൻ തന്നെ അദ്ദേഹത്തെ ചേലക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിടിയിലായ പ്രതികളെ സംബന്ധിച്ചുള്ള തുടർനടപടികൾ പൊലീസ് സ്വീകരിച്ചുവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

