
മംഗലംഡാം : ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ മംഗലംഡാം അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കാൻ സാധ്യത. നിലവിലെ ജലനിരപ്പ് 77.30 മീറ്റർ ആണ്. ഇത് റെഡ് അലർട്ടിനു സമാനമാണ്. വൃഷ്ടിപ്രദേശങ്ങളിൽ മഴ കനക്കുകയും ജലനിരപ്പ് 77.50 മീറ്റർ ആകുന്ന പക്ഷം ഏതു സമയത്തും മംഗലംഡാം അണക്കെട്ടു തുറന്നു വെള്ളം പുഴയിലൂടെ ഒഴുക്കാൻ സാധ്യതയുണ്ടെന്നും തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണെന്നും ജലസേചന വകുപ്പ് മംഗലംഡാം അസിസ്റ്റന്റ് എൻജിനീയർ ലെസ്ലി വർഗീസ് അറിയിച്ചു. 77.88 മീറ്റർ സംഭരണശേഷിയുള്ള മംഗലംഡാം അണക്കെട്ടിലെ ജലനിരപ്പ് 77.50 മീറ്റർ ആയി നിലനിർത്താനാണെന്നും അദ്ദേഹം പറഞ്ഞു.