
പുലർച്ചെ വടിവാളുമായി രണ്ടു പേർ വാഹന പരിശോധനയ്ക്കിടെ നെടുമ്പാശ്ശേരി പോലീസിൻ്റെ പിടിയിലായി.
അത്താണി വിമാനത്താവള റോഡിൽ പുലർച്ചെ ഒരു മണിയോടെ നടന്ന വാഹന പരിശോധനയിൽ പോലീസിനെ വെട്ടിച്ച് രക്ഷപെടാൻ ശ്രമിച്ചവരെ പിന്തുടർന്ന് പിടികൂടി.
അത്താണി വാഴവെച്ച പറമ്പിൽ പ്രസാദ് (29) , കോടുശെരി പരിയാരം കോട്ടാറ്റി അനീഷ് ( 28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കൊലപാതകമടക്കം 12 കേസുകൾ വിവിധ സ്റ്റേഷനുകളിലായി പ്രസാദിൻ്റെ പേരിലുണ്ട്.നെടുമ്പാശ്ശേരി സ്റ്റേഷനിലെ റൗഡി ലിസ്റ്റിലും ഇയാളുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]