കോഴിക്കോട് ജില്ലയില്‍ പുതുതായി നിപ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന് വ്യക്തമാക്കി.
നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന രോഗിക്ക് മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനപ്രകാരം, ഐ.എം.സി.ആര് മാനദണ്ഡങ്ങള്‍ പാലിച്ച് മോണോ ക്ളോണല്‍ ആന്റിബോഡിയുടെ ആദ്യ ഡോസ് നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരീക്ഷണത്തിലുള്ള മൂന്നുപേരെ കൂടി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഇവരുടെ സ്രവ സാമ്പിളുകള്‍ പരിശോധനയ്ക്കായി ലാബുകളിലേക്ക് അയച്ചു. സമ്പര്‍ക്ക പട്ടികയില്‍ പുതുതായി 10 പേരെ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നിലവില്‍ 87 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ ഹൈയസ്റ്റ് റിസ്ക് വിഭാഗത്തില്‍ നാലു പേരും, ഹൈ റിസ്ക് വിഭാഗത്തില്‍ 16 പേരും, ലോ റിസ്ക് വിഭാഗത്തില്‍ 67 പേരുമാണുള്ളത്.
സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ ആരോഗ്യസ്ഥിതി കൃത്യമായി നിരീക്ഷിക്കുന്നതിനായി കണ്ട്രോള് റൂമില്‍ നിന്ന് ദിവസം രണ്ടുനേരം ബന്ധപ്പെടുന്നുണ്ട്. നിപ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട
രാമനാട്ടുകര നഗരസഭയിലെ അഞ്ചാം ഡിവിഷനില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സര്‍വേ പൂര്‍ത്തിയാക്കി. 286 വീടുകളിലാണ് പരിശോധന നടത്തിയത്.
ഇതില്‍ പനിയുള്ള 12 പേരെ കണ്ടെത്തിയെങ്കിലും, ഇവരില്‍ ആര്ക്കുപേരിലും നിപ ലക്ഷണങ്ങള്‍ പ്രകടമല്ല. രാമനാട്ടുകര നഗരസഭയില്‍ ചേര്‍ന്ന ആര്.ആര്.ടി യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി.
നാഷണല്‍ ഡിസീസ് കണ്ട്രോള് സെന്ററില്‍ (എന്‍.സി.ഡി.സി) നിന്നുള്ള വിദഗ്ധ സംഘം നാളെ ജില്ലയിലെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് പരിശോധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

