ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാരെ കാണാതായതായി വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. സെറ്റെബെല്ലോ എന്ന വാണിജ്യ കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്.
സംഭവത്തിൽ 21 ഇന്ത്യക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്താൻ സാധിച്ചതായി അധികൃതർ അറിയിച്ചു. ഈ ആക്രമണത്തെ ശക്തമായ ഭാഷയിൽ ഇന്ത്യ അപലപിച്ചു.
നിലവിൽ രക്ഷാപ്രവർത്തനങ്ങൾക്കായി ഒമാൻ ഭരണകൂടവുമായി ചേർന്ന് വിദേശകാര്യമന്ത്രാലയം ഏകോപിതമായി പ്രവർത്തിക്കുന്നുണ്ട്. ഒമാനിലെ ഇന്ത്യൻ എംബസി സംഭവസ്ഥലത്തെ കാര്യങ്ങൾ നിരന്തരം നിരീക്ഷിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.
ഈ മേഖലയിൽ കപ്പലുകൾക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങൾ അതീവ ആശങ്കയോടെയാണ് രാജ്യം നോക്കിക്കാണുന്നത്. സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും വാണിജ്യ ഷിപ്പിംഗിനും നേരെ നടക്കുന്ന ഇത്തരം അക്രമങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
സമുദ്രപാതകളിലൂടെയുള്ള സ്വതന്ത്രവും തടസ്സമില്ലാത്തതുമായ നാവിഗേഷനും വ്യാപാരവും എത്രയും വേഗം പുനഃസ്ഥാപിക്കേണ്ടത് അനിവാര്യമാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

